ഇഷ്ടികകള്‍ വീണുപോയി എങ്കിലും ഞങ്ങള്‍ വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും ഞങ്ങള്‍ അവേക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും
10
എന്നിങ്ങനെ ഡംഭത്തോടും ഹൃദയഗര്‍വ്വത്തോടുംകൂടെ പറയുന്ന എഫ്രയീമും ശമര്‍യ്യനിവാസികളുമായ ജനമൊക്കെയും അതു അറിയും.
11
അതുകൊണ്ടു യഹോവ രെസീന്റെ വൈരികളെ അവന്റെ നേരെ ഉയര്‍ത്തി, അവന്റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.
12
അരാമ്യര്‍ കിഴക്കും ഫെലിസ്ത്യര്‍ പടിഞ്ഞാറും തന്നേ; അവര്‍ യിസ്രായേലിനെ വായ് പിളര്‍ന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
13
എന്നിട്ടും ജനം തങ്ങളെ അടിക്കുന്നവങ്കലേക്കു തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.
14
അതുകൊണ്ടു യഹോവ യിസ്രായേലില്‍നിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തില്‍ തന്നേ ഛേദിച്ചുകളയും.
ഈ ജനത്തെ നടത്തുന്നവര്‍ അവരെ തെറ്റിച്ചുകളയുന്നു; അവരാല്‍ നടത്തപ്പെടുന്നവര്‍ നശിച്ചുപോകുന്നു.
17
അതുകൊണ്ടു കര്‍ത്താവു അവരുടെ യൌവനക്കാരില്‍ സന്തോഷിക്കയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവന്നു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കര്‍മ്മികളും ആകുന്നു; എല്ലാവായും ഭോഷത്വം സംസാരിക്കുന്നു. ഇതു എല്ലാം കൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നേ; അവര്‍ ഇരുവരും യെഹൂദെക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
യിസ്രായേല്‍ഗൃഹമേ, ഞാന്‍ നിങ്ങളെക്കുറിച്ചു വിലാപംചൊല്ലുന്ന ഈ വചനം കേള്‍പ്പിന്‍ !
2
യിസ്രായേല്‍കന്യക വീണിരിക്കുന്നു; ഇനി എഴുന്നേല്‍ക്കയും ഇല്ല; അവള്‍ നിലത്തോടു പറ്റിക്കിടക്കുന്നു; അവളെ നിവിര്‍ക്കുംവാന്‍ ആരുമില്ല.
3
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹത്തില്‍ ആയിരം പേരുമായി പുറപ്പെട്ട പട്ടണത്തില്‍ നൂറുപേര്‍ മാത്രം ശേഷിക്കും; നൂറു പേരുമായി പുറപ്പെട്ടതിന്നു പത്തുപേര്‍ മാത്രം ശേഷിക്കും.