యెహోవా
2 രാജാക്കന്മാർ 17:36
നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവന്നു മാത്രം യാഗംകഴിക്കയും വേണം.
1 ശമൂവേൽ 12:24
യഹോവയെ ഭയപ്പെട്ടു പൂര്‍ണ്ണഹൃദയത്തോടും പരമാര്‍ത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിന്‍ ; അവന്‍ നിങ്ങള്‍ക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഔര്‍ത്തുകൊള്‍വിന്‍ .
യെശയ്യാവ് 8:12-14
12
ഈ ജനം കൂട്ടുകെട്ടു എന്നു പറയുന്നതിന്നൊക്കെയും കൂട്ടുകെട്ടു എന്നു നിങ്ങള്‍ പറയരുതു; അവര്‍ ഭയപ്പെടുന്നതിനെ നിങ്ങള്‍ ഭയപ്പെടരുതു, ഭ്രമിച്ചുപോകയുമരുതു.
13
സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിന്‍ ; അവന്‍ തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
14
എന്നാല്‍ അവന്‍ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേല്‍ഗൃഹത്തിന്നു രണ്ടിന്നും അവന്‍ ഒരു ഇടര്‍ച്ചക്കല്ലും തടങ്ങല്‍പാറയും യെരൂശലേം നിവാസികള്‍ക്കു ഒരു കുടുക്കും കണിയും ആയിരിക്കും.
യിരെമ്യാവു 10:7
ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നാളിലും ഇന്നുവരെയും ഞാന്‍ അതികാലത്തും ഇടവിടാതെയും അവരോടുഎന്റെ വാക്കു കേള്‍പ്പിന്‍ എന്നു പറഞ്ഞു സാക്ഷീകരിച്ചിരിക്കുന്നു.
മത്തായി 10:28
ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ തന്നേ ഭയപ്പെടുവിന്‍ .
ലൂക്കോസ് 1:50
അവനെ ഭയപ്പെടുന്നവര്‍ക്കും അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.
విడిపించునని ఆయన సెలవిచ్చినను
നെഹെമ്യാവു 9:27
ആകയാല്‍ നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യില്‍ ഏല്പിച്ചു, അവര്‍ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്തു അവര്‍ നിന്നോടു നിലവിളിച്ചപ്പോള്‍ നീ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവര്‍ക്കും രക്ഷകന്മാരെ കൊടുത്തു; അവര്‍ അവരുടെ ശത്രുക്കളുടെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു.
ലൂക്കോസ് 1:71
തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തില്‍ നമുക്കു രക്ഷയുടെ കൊമ്പു ഉയര്‍ത്തുകയും ചെയ്തിരിക്കുന്നതു,
ലൂക്കോസ് 1:74
നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പില്‍ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാന്‍ നമുക്കു കൃപ നലകുമെന്നു
ലൂക്കോസ് 1:75
അവന്‍ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഔര്‍ത്തതുകൊണ്ടും ആകുന്നു.