ഈ കാര്യം കഴിഞ്ഞിട്ടും യൊരോബെയാം തന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയാതെ പിന്നെയും സര്‍വ്വജനത്തില്‍നിന്നും പൂജാഗിരിപുരോഹിതന്മാരെ നിയമിച്ചു; തനിക്കു ബോധിച്ചവരെ കരപൂരണം കഴിപ്പിച്ചു; അവര്‍ പൂജാഗിരിപുരോഹിതന്മാരായ്തീര്‍ന്നു.
എങ്കിലും അതതു ജാതി താന്താന്റെ ദേവന്മാരെ ഉണ്ടാക്കി, ഔരോ ജാതി പാര്‍ത്തുവന്ന പട്ടണങ്ങളില്‍ ശമര്‍യ്യര്‍ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചു.
അവനെ അടക്കം ചെയ്തശേഷം അവന്‍ തന്റെ പുത്രന്മാരോടുഞാന്‍ മരിച്ചശേഷം നിങ്ങള്‍ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയില്‍ തന്നേ അടക്കം ചെയ്യേണം; അവന്റെ അസ്ഥികളുടെ അരികെ എന്റെ അസ്ഥികളും ഇടേണം.