യെഹൂദാരാജാവായ അസര്‍യ്യാവിന്റെ അമ്പത്തിരണ്ടാം ആണ്ടില്‍ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ഇരുപതു സംവത്സരം വാണു.
28
അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.
29
യിസ്രായേല്‍രാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസര്‍ വന്നു ഈയോനും ആബേല്‍-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.
30
എന്നാല്‍ ഏലാവിന്റെ മകനായ ഹോശേയരെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടില്‍ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.
ആഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപതു വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമില്‍ വാണു; എന്നാല്‍ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തില്ല.
2
അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴികളില്‍ നടന്നു ബാല്‍വിഗ്രഹങ്ങളെ വാര്‍ത്തുണ്ടാക്കി.
3
അവന്‍ ബെന്‍ -ഹിന്നോം താഴ്വരയില്‍ ധൂപം കാട്ടുകയും യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.
ആമോസിന്റെ മകനായ യെശയ്യാവു യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാലത്തു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദര്‍ശിച്ച ദര്‍ശനം.
ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്തു അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേല്‍രാജാവായ പേക്കഹൂം യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ലതാനും.
ഉസ്സീയാവു, യോഥാം ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേല്‍രാജാവായി യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാടു.