അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തില്‍ സ്രവക്കാരനോ കുഷ്ഠരോഗിയോ വടികുത്തി നടക്കുന്നവനോ വാളിനാല്‍ വീഴുന്നവനോ ആഹാരത്തിന്നു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു.
എന്നാല്‍ അവന്‍ ബലവാനായപ്പോള്‍ അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവന്‍ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്തു ധൂപപീഠത്തിന്മേല്‍ ധൂപം കാട്ടുവാന്‍ യഹോവയുടെ ആലയത്തില്‍ കടന്നുചെന്നു.
17
അസര്‍യ്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എണ്പതു പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്തു ചെന്നു ഉസ്സീയാരാജാവിനെ തടുത്തു അവനോടു
18
ഉസ്സീയാവേ, യഹോവേക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാന്‍ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാര്‍ക്കത്രേ; വിശുദ്ധമന്ദിരത്തില്‍നിന്നു പൊയ്ക്കൊള്‍ക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നതു; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു.
മഹാപുരോഹിതനായ അസര്‍യ്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയില്‍ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ടു അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ടു അവന്‍ തന്നേയും പുറത്തുപോകുവാന്‍ ബദ്ധപ്പെട്ടു.
ആകയാല്‍ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവന്‍ ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.
മേഘവും കൂടാരത്തിന്മേല്‍ നിന്നു നീങ്ങിപ്പോയി. മിര്‍യ്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോന്‍ മിര്‍യ്യാമിനെ നോക്കിയപ്പോള്‍ അവള്‍ കുഷ്ടരോഗിണി എന്നു കണ്ടു.
യഹോവ മോശെയോടുഅവളുടെ അപ്പന്‍ അവളുടെ മുഖത്തു തുപ്പിയെങ്കില്‍ അവള്‍ ഏഴുദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിന്നു പുറത്തു അടെച്ചിടേണം; പിന്നത്തേതില്‍ അവളെ ചേര്‍ത്തുകൊള്ളാം എന്നു കല്പിച്ചു.
അങ്ങനെ ഉസ്സീയാരാജാവു ജീവപര്യന്തം കുഷ്ടരോഗിയായിരുന്നു; അവന്‍ യഹോവയുടെ ആലയത്തില്‍നിന്നു ഭ്രഷ്ടനായിരുന്നതിനാല്‍ ഒരു പ്രത്യേകശാലയില്‍ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്കു മേല്‍വിചാരകനായി ദേശത്തിലെ ജനത്തിന്നു ന്യായപാലനം ചെയ്തുവന്നു.
ഉസ്സീയാവു അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍ കുഷ്ഠരോഗിയല്ലോ എന്നു പറഞ്ഞു അവര്‍ രാജാക്കന്മാര്‍ക്കുംള്ള ശ്മശാനഭൂമിയില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.
അബ്ശാലോം അതികാലത്തു എഴുന്നേറ്റു പടിവാതില്‍ക്കല്‍ വഴിയരികെ നിലക്കും; ആരെങ്കിലും വ്യവഹാരം ഉണ്ടായിട്ടു രാജാവിന്റെ അടുക്കല്‍ വിസ്താരത്തിന്നായി വരുമ്പോള്‍ അബ്ശാലോം അവനെ വിളിച്ചുനീ ഏതു പട്ടണക്കാരന്‍ എന്നു ചോദിക്കും; അടിയന്‍ യിസ്രായേലില്‍ ഇന്ന ഗോത്രക്കാരന്‍ എന്നു അവന്‍ പറയുമ്പോള്‍
3
അബ്ശാലോം അവനോടുനിന്റെ കാര്യം ന്യായവും നേരുമുള്ളതു; എങ്കിലും നിന്റെ കാര്യം കേള്‍പ്പാന്‍ രാജാവു ആരെയും കല്പിച്ചാക്കീട്ടില്ലല്ലോ എന്നു പറയും.
4
ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കല്‍ വന്നിട്ടു ഞാന്‍ അവര്‍ക്കും ന്യായം തീര്‍പ്പാന്‍ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കില്‍ കൊള്ളായിരുന്നു എന്നും അബ്ശാലോം പറയും.
ആകയാല്‍ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാന്‍ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാന്‍ ആര്‍ക്കും കഴിയും.