దృష్టికి
2 രാജാക്കന്മാർ 21:6
അവന്‍ തന്റെ മകനെ അഗ്നി പ്രവേശം ചെയ്യിക്കയും മുഹൂര്‍ത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു.
ആദിപുസ്തകം 38:7
യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു.
ആവർത്തനം 9:18
പിന്നെ യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം നിങ്ങള്‍ അവന്നു അനിഷ്ടമായി പ്രവര്‍ത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാന്‍ യഹോവയുടെ സന്നിധിയില്‍ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണു കിടന്നു; ഞാന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.
1 രാജാക്കന്മാർ 21:25
എന്നാല്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തന്നെത്താന്‍ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെല്‍ അവനെ അതിന്നായി ഉത്സാഹിപ്പിച്ചിരുന്നു.
he departed
2 രാജാക്കന്മാർ 13:2
അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയില്‍ തന്നേ നടന്നു.
2 രാജാക്കന്മാർ 13:6
എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാം ഗൃഹത്തിന്റെ പാപങ്ങളെ അവര്‍ വിട്ടുമാറാതെ അവയില്‍ തന്നേ നടന്നു; അശേരാപ്രതിഷ്ഠെക്കു ശമര്‍യ്യയില്‍ നീക്കം വന്നില്ല.
2 രാജാക്കന്മാർ 13:11
അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബയാമിന്റെ സകലപാപങ്ങളെയും അവന്‍ വിട്ടുമാറാതെ അവയില്‍ തന്നേ നടന്നു.
1 രാജാക്കന്മാർ 12:28-31
28
ആകയാല്‍ രാജാവു ആലോചിച്ചു പൊന്നുകൊണ്ടു രണ്ടു കാളകൂട്ടിയെ ഉണ്ടാക്കി; നിങ്ങള്‍ യെരൂശലേമില്‍ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു.
29
അവന്‍ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
30
ഈ കാര്യം പാപഹേതുവായിത്തീര്‍ന്നു; ജനം ഒന്നിന്റെ മുമ്പില്‍ നമസ്കരിപ്പാന്‍ ദാന്‍ വരെ ചെന്നു.
31
അവന്‍ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സര്‍വ്വജനത്തില്‍നിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.
സങ്കീർത്തനങ്ങൾ 106:20
ഇങ്ങനെ അവര്‍ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീര്‍ത്തു.