యెహోయాషు
2 ശമൂവേൽ 7:12
നിന്റെ ഉദരത്തില്‍നിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോള്‍ ഞാന്‍ നിനക്കു പിന്തുടര്‍ച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.
1 രാജാക്കന്മാർ 1:21
അല്ലാഞ്ഞാല്‍, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകന്‍ ശലോമോനും കുറ്റക്കാരായിരിക്കും.
పాతిపెట్ట బడెను
2 രാജാക്കന്മാർ 13:9
യെഹോവാഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്‍യ്യയില്‍ അടക്കം ചെയ്തു; അവന്റെ മകനായ യോവാശ് അവന്നു പകരം രാജാവായി.
యరొబాము
2 രാജാക്കന്മാർ 13:13
യോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം സിംഹാസനം കയറി; യോവാശിനെ ശമര്‍യ്യയില്‍ യിസ്രായേല്‍രാജാക്കന്മാരോടു കൂടെ അടക്കം ചെയ്തു.
ഹോശേയ 1:1
ഉസ്സീയാവു, യോഥാം ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേല്‍രാജാവായി യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാടു.
ആമോസ് 1:1
തെക്കോവയിലെ ഇടയന്മാരില്‍ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേല്‍രാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ഭൂകമ്പത്തിന്നു രണ്ടു സംവത്സരം മുമ്പെ യിസ്രായേലിനെക്കുറിച്ചു ദര്‍ശിച്ച വചനങ്ങള്‍.
ആമോസ് 7:10
എന്നാല്‍ ബേഥേലിലെ പുരോഹിതനായ അമസ്യാവു യിസ്രായേല്‍രാജാവായ യൊരോബെയാമിന്റെ അടുക്കല്‍ ആളയച്ചുആമോസ് യിസ്രായേല്‍ഗൃഹത്തിന്റെ മദ്ധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കു ഒക്കെയും സഹിപ്പാന്‍ ദേശത്തിന്നു കഴിവില്ല.
ആമോസ് 7:11
യൊരോബെയാം വാള്‍കൊണ്ടു മരിക്കും; യിസ്രായേല്‍ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു.