రౌతులలో ఏబదిమందియు
1 ശമൂവേൽ 13:6
എന്നാല്‍ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ടു തങ്ങള്‍ വിഷമത്തിലായി എന്നു യിസ്രായേല്യര്‍ കണ്ടപ്പോള്‍ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.
1 ശമൂവേൽ 13:7
എബ്രായര്‍ യോര്‍ദ്ദാന്‍ കടന്നു ഗാദ് ദേശത്തും ഗിലെയാദിലും പോയി; ശൌലോ ഗില്ഗാലില്‍ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.
1 ശമൂവേൽ 13:15
പിന്നെ ശമൂവേല്‍ എഴുന്നേറ്റു ഗില്ഗാലില്‍നിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൌല്‍ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേര്‍ എന്നു കണ്ടു.
1 ശമൂവേൽ 13:19-23
19
എന്നാല്‍ യിസ്രായേല്‍ദേശത്തെങ്ങും ഒരു കൊല്ലനെ കാണ്മാനില്ലായിരുന്നു; എബ്രായര്‍ വാളോ കുന്തമോ തീര്‍പ്പിക്കരുതു എന്നു ഫെലിസ്ത്യര്‍ പറഞ്ഞു.
20
യിസ്രായേല്യര്‍ തങ്ങളുടെ കൊഴു, കലപ്പ, മഴു, മണ്‍വെട്ടി എന്നിവ കാച്ചിപ്പാന്‍ ഫെലിസ്ത്യരുടെ അടുക്കല്‍ ചെല്ലേണ്ടിവന്നു.
21
എന്നാല്‍ മണ്‍വെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവെക്കായും മുടിങ്കോല്‍ കൂര്‍പ്പിപ്പാനും അവര്‍ക്കും അരം ഉണ്ടായിരുന്നു.
22
ആകയാല്‍ യുദ്ധസമയത്തു ശൌലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തില്‍ ഒരുത്തന്നും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൌലിന്നും അവന്റെ മകന്‍ യോനാഥാന്നും മാത്രമേ ഉണ്ടായിരുന്നുള്ളു.
23
ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.
1 രാജാക്കന്മാർ 20:15
അവന്‍ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണി നോക്കി; അവര്‍ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അവരുടെശേഷം അവന്‍ യിസ്രായേല്‍മക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേര്‍ എന്നു കണ്ടു.
1 രാജാക്കന്മാർ 20:27
യിസ്രായേല്യരെയും എണ്ണിനോക്കി; അവര്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എടുത്തു അവരുടെ നേരെ പുറപ്പെട്ടു; യിസ്രായേല്യര്‍ ആട്ടിന്‍ കുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരെ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു.
യെശയ്യാവ് 36:8
ആകട്ടെ; എന്റെ യജമാനനായ അശ്ശൂര്‍രാജാവുമായി വാതു കെട്ടുകതക്ക കുതിരച്ചേവകരെ കയറ്റുവാന്‍ നിനക്കു കഴിയുമെങ്കില്‍ ഞാന്‍ രണ്ടായിരം കുതിരയെ നിനക്കു തരാം.
రాజు
2 രാജാക്കന്മാർ 8:12
യജമാനന്‍ കരയുന്നതു എന്തു എന്നു ഹസായേല്‍ ചോദിച്ചതിന്നു അവന്‍ നീ യിസ്രായേല്‍മക്കളോടു ചെയ്‍വാനിരിക്കുന്ന ദോഷം ഞാന്‍ അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുര്‍ഗ്ഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൌവനക്കാരെ വാള്‍കൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകര്‍ക്കയും അവരുടെ ഗര്‍ഭിണികളെ പിളര്‍ക്കയും ചെയ്യും എന്നു പറഞ്ഞു.
2 രാജാക്കന്മാർ 10:32
ആ കാലത്തു യഹോവ യിസ്രായേലിനെ കുറെച്ചുകളവാന്‍ തുടങ്ങി; ഹസായേല്‍ യിസ്രായേലിന്റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചു.
ధూళివలె
സങ്കീർത്തനങ്ങൾ 18:42
ഞാന്‍ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു.
യെശയ്യാവ് 41:2
ചെല്ലുന്നെടത്തൊക്കെയും നീതി എതിരേലക്കുന്നവനെ കിഴക്കുനിന്നു ഉണര്‍ത്തിയതാര്‍? അവന്‍ ജാതികളെ അവന്റെ മുമ്പില്‍ ഏല്പിച്ചുകൊടുക്കയും അവനെ രാജാക്കന്മാരുടെ മേല്‍ വാഴുമാറാക്കുകയും ചെയ്യുന്നു; അവരുടെ വാളിനെ അവന്‍ പൊടിപോലെയും അവരുടെ വില്ലിനെ പാറിപ്പോകുന്ന താളടിപോലെയും ആക്കിക്കളയുന്നു.
യെശയ്യാവ് 41:15
ഇതാ, ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീര്‍ക്കുംന്നു; നീ പര്‍വ്വതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിര്‍പോലെ ആക്കുകയും ചെയ്യും.
യെശയ്യാവ് 41:16
നീ അവയെ പാറ്റും; കാറ്റു അവയെ പറപ്പിച്ചുകൊണ്ടുപോകും; ചുഴലിക്കാറ്റു അവയെ ചിതറിച്ചുകളയും; നീയോ യഹോവയില്‍ ഘോഷിച്ചുല്ലസിച്ചു യിസ്രായേലിന്റെ പരിശുദ്ധനില്‍ പുകഴും.
യോവേൽ 3:14
വിധിയുടെ താഴ്വരയില്‍ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയില്‍ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.
ആമോസ് 1:3
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുദമ്മേശെക്കിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാല്‍ തന്നേ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.