എന്നാല്‍ ഒരുത്തല്‍ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കില്‍ അവന്‍ മരിക്കേണ്ടതിന്നു നീ അവനെ എന്റെ യാഗപീഠത്തിങ്കല്‍ നിന്നും പിടിച്ചു കൊണ്ടുപോകേണം.
ഈ വര്‍ത്തമാനം യോവാബിന്നു എത്തിയപ്പോള്‍--യോവാബ് അബ്ശാലോമിന്റെ പക്ഷം ചേര്‍ന്നിരുന്നില്ലെങ്കിലും അദോനീയാവിന്റെ പക്ഷം ചേര്‍ന്നിരുന്നു--അവന്‍ യഹോവയുടെ കൂടാരത്തില്‍ ഔടിച്ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
29
യോവാബ് യഹോവയുടെ കൂടാരത്തില്‍ ഔടിച്ചെന്നു യാഗപീഠത്തിന്റെ അടുക്കല്‍ നിലക്കുന്നു എന്നു ശലോമോന്‍ രാജാവിന്നു അറിവുകിട്ടി. അപ്പോള്‍ ശലോമോന്‍ യെഹോയാദയുടെ മകനായ ബെനായാവെ അയച്ചുനീ ചെന്നു അവനെ വെട്ടിക്കളക എന്നു കല്പിച്ചു.
30
ബെനായാവു യെഹോവയുടെ കൂടാരത്തില്‍ ചെന്നുനീ പുറത്തുവരിക എന്നു രാജാവു കല്പിക്കുന്നു എന്നു അവനോടു പറഞ്ഞു. ഇല്ല; ഞാന്‍ ഇവിടെ തന്നെ മരിക്കും എന്നു അവന്‍ പറഞ്ഞു. ബെനായാവു ചെന്നുയോവാബ് ഇങ്ങനെ പറയുന്നു; ഇങ്ങനെ അവന്‍ എന്നോടു ഉത്തരം പറഞ്ഞു എന്നു രാജാവിനെ ബോധിപ്പിച്ചു.
31
രാജാവു അവനോടു കല്പിച്ചതുഅവന്‍ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണം കൂടാതെ ചിന്നിയ രക്തം നീ ഇങ്ങനെ എങ്കല്‍ നിന്നും എന്റെ പിതൃഭവനത്തിങ്കല്‍നിന്നും നീക്കിക്കളക.