1
മോശെ എല്ലായിസ്രയേലിനെയും വിളിച്ചുകൂട്ടി പറഞ്ഞതു എന്തെന്നാല്‍യഹോവ മിസ്രയീംദേശത്തുവെച്ചു നിങ്ങള്‍ കാണ്‍കെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സര്‍വ്വദേശത്തോടും ചെയ്തതു ഒക്കെയും നിങ്ങള്‍ കണ്ടുവല്ലോ;
2
നിങ്ങള്‍ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാത്ഭുതങ്ങളും തന്നേ.
3
എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേള്‍ക്കുന്ന ചെവിയും യഹോവ നിങ്ങള്‍ക്കു ഇന്നുവരെയും തന്നിട്ടില്ല.
4
ഞാന്‍ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയില്‍ നടത്തി; നിങ്ങള്‍ ഉടുത്തിരുന്ന വസ്ത്രം ജീര്‍ണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പു പഴകീട്ടുമില്ല.
5
യഹോവയായ ഞാന്‍ നിങ്ങളുടെ ദൈവം എന്നു നിങ്ങള്‍ അറിയേണ്ടതിന്നു നിങ്ങള്‍ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല.
6
നിങ്ങള്‍ ഈ സ്ഥലത്തു വന്നപ്പോള്‍ ഹെശ്ബോന്‍ രാജാവായ സീഹോനും ബാശാന്‍ രാജാവായ ഔഗും നമ്മുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു വന്നു.
7
എന്നാറെ നാം അവരെ തോല്പിച്ചു, അവരുടെ രാജ്യം പിടിച്ചു രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി കൊടുത്തു.
8
ആകയാല്‍ നിങ്ങള്‍ ചെയ്യുന്നതു ഒക്കെയും സാധിക്കേണ്ടതിന്നു ഈ നിയമത്തിന്റെ വചനങ്ങളെ പ്രമാണിച്ചു നടപ്പിന്‍ .
9
ഇന്നു നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേല്‍പുരുഷന്മാരൊക്കെയും തന്നേ.
10
നിങ്ങളുടെ കുഞ്ഞുങ്ങള്‍, ഭാര്യമാര്‍, നിന്റെ പാളയത്തില്‍ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ എല്ലാവരും
11
നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെയും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു അവന്‍ സത്യംചെയ്തതുപോലെയും ഇന്നു നിന്നെ തനിക്കു ജനമാക്കേണ്ടതിന്നും താന്‍ നിനക്കു ദൈവമായിരിക്കേണ്ടതിന്നും
12
നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു ചെയ്യുന്ന നിയമത്തിലും സത്യബന്ധത്തിലും പ്രവേശിപ്പാന്‍ അവന്റെ സന്നിധിയില്‍ നിലക്കുന്നു.
13
ഞാന്‍ ഈ നിയമവും സത്യബന്ധവും ചെയ്യുന്നതു നിങ്ങളോടു മാത്രമല്ല,
14
ഇന്നു നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നിലക്കുന്നവരോടും ഇന്നു ഇവിടെ നമ്മോടു കൂടെ ഇല്ലാത്തവരോടും തന്നേ.
15
നാം മിസ്രയീംദേശത്തു എങ്ങനെ പാര്‍ത്തു എന്നും നിങ്ങള്‍ കടന്നുപോകുന്ന ജാതികളുടെ നടുവില്‍കൂടി എങ്ങനെ കടന്നു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.