అతల్యా, కాయువారును జనులును కేకలువేయగా విని, యెహోవా మందిరమందున్న జనుల దగ్గరకు వచ్చి
2 ദിനവൃത്താന്തം 23:12-15
12
ജനം വരികയും രാജാവിനെ കീര്‍ത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തില്‍ ജനത്തിന്റെ അടുക്കല്‍ വന്നു.
13
പ്രവേശനത്തിങ്കല്‍ രാജാവു തന്റെ തൂണിന്റെ അരികെ നിലക്കുന്നതു രാജാവിന്റെ അടുക്കല്‍ പ്രഭുക്കന്മാരും കാഹളക്കാരും നിലക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളം ഊതുന്നതും സംഗീതക്കാര്‍ വാദ്യങ്ങളാല്‍ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോള്‍ അഥല്യാ വസ്ത്രം കീറിദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു.
14
യെഹോയാദാപുരോഹിതന്‍ പടനായകന്മാരായ ശതാധിപന്മാരെ പുറത്തു വരുത്തി അവരോടുഅവളെ അണികളില്‍കൂടി പുറത്തു കൊണ്ടു പോകുവിന്‍ ; ആരെങ്കിലും അവളെ അനുഗമിച്ചാല്‍ അവന്‍ വാളാല്‍ മരിക്കേണം എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തില്‍വെച്ചു കൊല്ലരുതു എന്നു പുരോഹിതന്‍ കല്പിച്ചിരുന്നു.
15
അങ്ങനെ അവര്‍ അവള്‍ക്കു വഴി ഉണ്ടാക്കിക്കൊടുത്തുഅവള്‍ രാജധാനിക്കു സമീപത്തു കുതിരവാതിലിന്റെ പ്രവേശനത്തിങ്കല്‍ എത്തിയപ്പോള്‍ അവിടെവെച്ചു അവര്‍ അവളെ കൊന്നുകളഞ്ഞു.