డెబ్బదిమంది కుమారు లుండిరి
ന്യായാധിപന്മാർ 8:30
ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാര്‍ ഉണ്ടായിരുന്നു.
ന്യായാധിപന്മാർ 10:4
അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഔടിക്കുന്ന മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്കും മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവേക്കു ഇന്നുവരെയും ഹവ്വോത്ത്--യായീര്‍ എന്നു പേര്‍ പറയുന്നു; അവ ഗിലെയാദ് ദേശത്തു ആകുന്നു.
ന്യായാധിപന്മാർ 12:14
എഴുപതു കഴുതപ്പുറത്തു കയറി ഔടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൌത്രന്മാരും അവന്നുണ്ടായിരുന്നു; അവന്‍ യിസ്രായേലിന്നു എട്ടു സംവത്സരം ന്യായധിപനായിരുന്നു.
షోమ్రోను
2 രാജാക്കന്മാർ 5:3
അവള്‍ തന്റെ യജമാനത്തിയോടുയജമാനന്‍ ശമര്‍യ്യയിലെ പ്രവാചകന്റെ അടുക്കല്‍ ഒന്നു ചെന്നെങ്കില്‍ അവന്‍ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു.
1 രാജാക്കന്മാർ 13:32
അവന്‍ ബേഥേലിലെ യാഗപീഠത്തിന്നും ശമര്യപട്ടണങ്ങളിലെ സകലപൂജാഗിരിക്ഷേത്രങ്ങള്‍ക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായി സംഭവിക്കും എന്നു പറഞ്ഞു.
1 രാജാക്കന്മാർ 16:28
ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയില്‍ അവനെ അടക്കം ചെയ്തു. അവന്റെ മകനായ ആഹാബ് അവന്നു പകരം രാജാവായി.
2 ദിനവൃത്താന്തം 22:9
പിന്നെ അവന്‍ അഹസ്യാവെ അന്വേഷിച്ചു; അവന്‍ ശമര്‍യ്യയില്‍ ഒളിച്ചിരിക്കയായിരുന്നു; അവര്‍ അവനെ പിടിച്ചു യേഹൂവിന്റെ അടുക്കല്‍ കൊണ്ടുവന്നു കൊന്നു; പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞു അവര്‍ അവനെ അടക്കംചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തില്‍ ആര്‍ക്കും രാജത്വം വഹിപ്പാന്‍ ശക്തിയില്ലാതെയിരുന്നു.
అధిపతులకును
ആവർത്തനം 16:18
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവര്‍ ജനത്തിന്നു നീതിയോടെ ന്യായപാലനം ചെയ്യേണം.
1 രാജാക്കന്മാർ 21:8-14
8
അങ്ങനെ അവള്‍ ആഹാബിന്റെ പേര്‍വെച്ചു എഴുത്തു എഴുതി അവന്റെ മുദ്രകൊണ്ടു മുദ്രയിട്ടു; എഴുത്തു നാബോത്തിന്റെ പട്ടണത്തില്‍ പാര്‍ക്കുംന്ന മൂപ്പന്മാര്‍ക്കും പ്രധാനികള്‍ക്കും അയച്ചു.
9
എഴുത്തില്‍ അവള്‍ എഴുതിയിരുന്നതെന്തെന്നാല്‍നിങ്ങള്‍ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയില്‍ പ്രധാനസ്ഥലം കൊടുത്തു ഇരുത്തുവിന്‍ .
10
നീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിര്‍ത്തിഅവന്‍ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിന്‍ ; പിന്നെ നിങ്ങള്‍ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.
11
അവന്റെ പട്ടണത്തില്‍ പാര്‍ക്കുംന്ന മൂപ്പന്മാരും പ്രധാനികളുമായ പൌരന്മാര്‍ ഈസേബെല്‍ പറഞ്ഞയച്ചതു പോലെയും അവള്‍ കൊടുത്തയച്ച എഴുത്തില്‍ എഴുതിയിരുന്നതുപോലെയും ചെയ്തു.
12
അവര്‍ ഉപവാസം പ്രസിദ്ധംചെയ്തു, നാബോത്തിനെ ജനത്തിന്റെ ഇടയില്‍ പ്രധാനസ്ഥലത്തിരുത്തി.
13
നീചന്മാരായ രണ്ടു ആളുകള്‍ വന്നു അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാര്‍ ജനത്തിന്റെ മുമ്പില്‍ അവന്നു വിരോധമായി, നാബോത്തിന്നു വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവര്‍ അവനെ പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.
14
നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു അവര്‍ ഈസേബെലിന്നു വര്‍ത്തമാനം പറഞ്ഞയച്ചു.