శేషించిన
2 ദിനവൃത്താന്തം 8:7
ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ യിസ്രായേലില്‍ ഉള്‍പ്പെടാത്ത ശേഷിപ്പുള്ള സകലജനത്തെയും
2 ദിനവൃത്താന്തം 8:8-18
8
യിസ്രായേല്യര്‍ സംഹരിക്കാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോന്‍ ഇന്നുവരെയും ഊഴിയവേലക്കാരാക്കി.
9
യിസ്രായേല്യരില്‍നിന്നോ ശലോമോന്‍ ആരെയും തന്റെ വേലകൂ ദാസന്മാരാക്കിയില്ല; അവര്‍ യോദ്ധാക്കളും അവന്റെ സേനാനായകശ്രേഷ്ഠന്മാരും രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കും അധിപന്മാരും ആയിരുന്നു.
10
ശലോമോന്‍ രാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേല്‍വിചാരകന്മാരുമായ ഇവര്‍ ഇരുനൂറ്റമ്പതുപേര്‍ ആയിരുന്നു.
11
ശലോമോന്‍ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തില്‍നിന്നു താന്‍ അവള്‍ക്കു വേണ്ടി പണിത അരമനയില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു; യിസ്രായേല്‍രാജാവായ ദാവീദിന്റെ അരമനയില്‍ എന്റെ ഭാര്യ പാര്‍ക്കരുതു; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാല്‍ അതു വിശുദ്ധമല്ലോ എന്നു അവന്‍ പറഞ്ഞു.
12
ശലോമോന്‍ താന്‍ മണ്ഡപത്തിന്നു മുമ്പില്‍ പണിത യഹോവയുടെ യാഗപീഠത്തിന്മേല്‍
13
അതതു ദിവസത്തേക്കു വേണ്ടിയിരുന്നതു പോലെ മോശെയുടെ കല്പനപ്രകാരം ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തില്‍, വാരോത്സവത്തില്‍, കൂടാരങ്ങളുടെ ഉത്സവത്തില്‍ ഇങ്ങനെ ആണ്ടില്‍ മൂന്നു പ്രാവശ്യവും യഹോവേക്കു ഹോമയാഗങ്ങളെ കഴിച്ചുപോന്നു.
14
അവന്‍ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ ക്കുറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‍വാനും പുരോഹിതന്മാരുടെ മുമ്പില്‍ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികള്‍ക്കും വാതില്‍കാവല്‍ക്കാരെ അവരുടെ ക്കുറുകള്‍ക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.
15
യാതൊരു കാര്യത്തിലും ഭണ്ഡാരത്തെ സംബന്ധിച്ചും പുരോഹിതന്മാരോടും ലേവ്യരോടും ഉണ്ടായ രാജകല്പന അവര്‍ വിട്ടുമാറിയില്ല.
16
യഹോവയുടെ ആലയത്തിന്നു അടിസ്ഥാനമിട്ടനാള്‍മുതല്‍ അതു തീരുംവരെ ശലോമോന്റെ പ്രവൃത്തി ഒക്കെയും സാദ്ധ്യമായ്‍വന്നു; അങ്ങനെ യഹോവയുടെ ആലയം പണിതുതീര്‍ന്നു.
17
ആ കാലത്തും ശലോമോന്‍ എദോംദേശത്തു കടല്‍ക്കരയിലുള്ള എസ്യോന്‍ -ഗേബെരിലേക്കും ഏലോത്തിലേക്കും പോയി.
18
ഹൂരാം തന്റെ ദാസന്മാര്‍മുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കല്‍ അയച്ചു; അവര്‍ ശലോമോന്റെ ദാസന്മാരോടുകൂടെ ഔഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോന്‍ രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.
అమోరీయులు
ആദിപുസ്തകം 15:19-21
19
കേന്യര്‍, കെനിസ്യര്‍, കദ്മോന്യര്‍, ഹിത്യര്‍,
20
പെറിസ്യര്‍, രെഫായീമ്യര്‍, അമോര്‍യ്യര്‍,
21
കനാന്യര്‍, ഗിര്‍ഗ്ഗശ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു.
പുറപ്പാട് 23:23
എന്റെ ദൂതന്‍ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്‍യ്യര്‍, ഹിത്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാന്‍ നിര്‍മ്മൂലമാക്കും.
പുറപ്പാട് 23:28-33
28
നിന്റെ മുമ്പില്‍നിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഔടിച്ചുകളവാന്‍ ഞാന്‍ നിനക്കു മുമ്പായി കടുന്നലിനെ അയക്കും.
29
ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാന്‍ ഞാന്‍ അവരെ ഒരു സംവത്സരത്തിന്നകത്തു നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളകയില്ല.
30
നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാന്‍ അവരെ കുറേശ്ശ, കുറേശ്ശ നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളയും.
31
ഞാന്‍ നിന്റെ ദേശം ചെങ്കടല്‍തുടങ്ങി ഫെലിസ്ത്യരുടെ കടല്‍വരെയും മരുഭൂമിതുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യില്‍ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളയേണം.
32
അവരോടു എങ്കിലും അവരുടെ ദേവന്മാരോടു എങ്കിലും നീ ഉടമ്പടി ചെയ്യരുതു.
33
നീ എന്നോടു പാപം ചെയ്‍വാന്‍ അവര്‍ ഹേതുവായിത്തീരാതിരിക്കേണ്ടതിന്നു അവര്‍ നിന്റെ ദേശത്തു വസിക്കരുതു. നീ അവരുടെ ദേവന്മാരെ സേവിച്ചാല്‍ അതു നിനക്കു കണിയായി തീരും.
പുറപ്പാട് 34:11
ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്നതു സൂക്ഷിച്ചുകൊള്‍ക; അമോര്‍യ്യന്‍ , കനാന്യന്‍ , ഹിത്യന്‍ , പെരിസ്യന്‍ , ഹിവ്യന്‍ , യെബൂസ്യന്‍ എന്നിവരെ ഞാന്‍ നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളയും.
പുറപ്പാട് 34:12
നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടു നീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍ക; അല്ലാഞ്ഞാല്‍ അതു നിന്റെ മദ്ധ്യേ ഒരു കണിയായിരിക്കും.
ആവർത്തനം 7:1-3
1
നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാള്‍ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്‍യ്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളകയും
2
നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില്‍ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോള്‍ അവരെ നിര്‍മ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു.
3
അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാര്‍ക്കും എടുക്കയോ ചെയ്യരുതു.