നിങ്ങള്‍ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കില്‍ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടു പോയവരോടു കരുണ ലഭിച്ചു ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങള്‍ അവന്റെ അടുക്കലേക്കു തിരിഞ്ഞു വരുന്നു എങ്കില്‍ അവന്‍ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല.
ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തില്‍ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാല്‍ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.
യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന്നു ഇങ്ങനെ രാജാവിന്നു തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകല പ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ .
ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാല്‍ ഞാന്‍ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.
കര്‍ത്താവേ, നിന്റെ ചെവി അടിയന്റെ പ്രാര്‍ത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാന്‍ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാര്‍ത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാന്‍ രാജാവിന്നു പാനപാത്രവാഹകനായിരുന്നു.
രാജാവു എന്നോടുനിന്റെ അപേക്ഷ എന്തു എന്നു ചോദിച്ചു; ഉടനെ ഞാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തോടു പ്രാര്‍ത്ഥിച്ചിട്ടു,
5
രാജാവിനോടുരാജാവിന്നു തിരുവുള്ളമുണ്ടായി അടിയന്നു തിരുമുമ്പില്‍ ദയ ലഭിച്ചു എങ്കില്‍ അടിയനെ യെഹൂദയില്‍ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിന്നു ഒന്നു അയക്കേണമേ എന്നുണര്‍ത്തിച്ചു.
6
അതിന്നു രാജാവു--രാജ്ഞിയും അരികെ ഇരുന്നിരുന്നു--നിന്റെ യാത്രെക്കു എത്രനാള്‍ വേണം? നീ എപ്പോള്‍ മടങ്ങിവരും എന്നു എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയപ്പാന്‍ രാജാവിന്നു സമ്മതമായി; ഞാന്‍ ഒരു അവധിയും പറഞ്ഞു.
7
രാജാവിന്നു തിരുവുള്ളമുണ്ടായി ഞാന്‍ യെഹൂദയില്‍ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാര്‍ എന്നെ കടത്തിവിടേണ്ടതിന്നു
8
അവര്‍ക്കും എഴുത്തുകളും ആലയത്തോടു ചേര്‍ന്ന കോട്ടവാതിലുകള്‍ക്കും പട്ടണത്തിന്റെ മതിലിന്നും ഞാന്‍ ചെന്നു പാര്‍പ്പാനിരിക്കുന്ന വീട്ടിന്നും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാന്‍ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന്നു അവന്നു ഒരു എഴുത്തും നല്കേണമേ എന്നും ഞാന്‍ രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്കു അനുകൂലമായിരുന്നതുകൊണ്ടു രാജാവു അതു എനിക്കു തന്നു.
ഷണ്ഡാധിപന്‍ ദാനീയേലിനോടുനിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാന്‍ ഭയപ്പെടുന്നു; അവന്‍ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോടു ഒത്തുനോക്കിയാല്‍ മെലിഞ്ഞുകാണുന്നതു എന്തിന്നു? അങ്ങനെയായാല്‍ നിങ്ങള്‍ രാജസന്നിധിയില്‍ എന്റെ തലെക്കു അപകടം വരുത്തും എന്നു പറഞ്ഞു.
എന്നാല്‍ ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളില്‍നിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തുഅവന്‍ അവനെ മിസ്രയീമിന്നും തന്റെ സര്‍വ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.