యుద్ధము చేయుటకై
ആവർത്തനം 20:1-4
1
നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോള്‍ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
2
നിങ്ങള്‍ പടയേല്പാന്‍ അടുക്കുമ്പോള്‍ പുരോഹിതന്‍ വന്നു ജനത്തോടു സംസാരിച്ചു
3
യിസ്രായേലേ, കേള്‍ക്ക; നിങ്ങള്‍ ഇന്നു ശത്രുക്കളോടു പടയേല്പാന്‍ അടുക്കുന്നു; അധൈര്യപ്പെടരുതു, പേടിക്കരുതു, നടുങ്ങിപ്പോകരുതു; അവരെ കണ്ടു ഭ്രമിക്കയുമരുതു.
4
നിങ്ങളുടെ ദൈവമായയഹോവ നിങ്ങള്‍ക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്തു നിങ്ങളെ രക്ഷിപ്പാന്‍ നിങ്ങളോടുകൂടെ പോരുന്നു എന്നു അവരോടു പറയേണം.
ആവർത്തനം 31:3-6
3
നിന്റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവന്‍ നിന്റെ മുമ്പില്‍നിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും.
4
താന്‍ സംഹരിച്ചുകളഞ്ഞ അമോര്‍യ്യരാജാക്കന്മാരായ സീഹോനോടും ഔഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും.
5
യഹോവ അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിക്കും; ഞാന്‍ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങള്‍ അവരോടു ചെയ്യേണം.
6
ബലവും ധൈര്യവുമുള്ളവരായിരിപ്പിന്‍ ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവന്‍ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.
യോശുവ 1:2-5
2
എന്റെ ദാസനായ മോശെ മരിച്ചു; ആകയാല്‍ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോര്‍ദ്ദാന്നക്കരെ ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിന്‍ .
3
നിങ്ങളുടെ ഉള്ളങ്കാല്‍ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാന്‍ മോശെയോടു കല്പിച്ചതുപോലെ നിങ്ങള്‍ക്കു തന്നിരിക്കുന്നു.
4
മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.
5
നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്‍ക്കയില്ല; ഞാന്‍ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാന്‍ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
2 ദിനവൃത്താന്തം 6:34
നീ നിന്റെ ജനത്തെ അയക്കുന്ന വഴിയില്‍ അവര്‍ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെടുമ്പോള്‍ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാന്‍ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാര്‍ത്ഥിച്ചാല്‍
whithersoever
സംഖ്യാപുസ്തകം 31:1-12
1
അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു
2
യിസ്രായേല്‍മക്കള്‍ക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോടു ചേരും.
3
അപ്പോള്‍ മോശെ ജനത്തോടു സംസാരിച്ചുമിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവേക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളില്‍നിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിന്‍ .
4
നിങ്ങള്‍ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഔരോന്നില്‍നിന്നു ആയിരംപോരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.
5
അങ്ങനെ യിസ്രായേല്യസഹസ്രങ്ങളില്‍നിന്നു ഔരോ ഗോത്രത്തില്‍ ആയിരം പേര്‍ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേര്‍തിരിച്ചു.
6
മോശെ ഔരോ ഗോത്രത്തില്‍നിന്നു ആയിരം പേര്‍ വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.
7
യഹോവ മോശെയോടു കല്പിച്ചതുപോലെ അവര്‍ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.
8
നിഹതന്മാരുടെ കൂട്ടത്തില്‍ അവര്‍ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവര്‍ വാളുകൊണ്ടു കൊന്നു.
9
യിസ്രായേല്‍മക്കള്‍ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.
10
അവര്‍ പാര്‍ത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.
11
അവര്‍ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു.
12
ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയില്‍ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേല്‍സഭയുടെയും അടുക്കല്‍കൊണ്ടു വന്നു.
യോശുവ 6:2-5
2
യഹോവ യോശുവയോടു കല്പിച്ചതുഞാന്‍ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.
3
നിങ്ങളില്‍ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം.
4
ഏഴു പുരോഹിതന്മാര്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പില്‍ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാര്‍ കാഹളം ഊതുകയും വേണം.
5
അവര്‍ ആട്ടിന്‍ കൊമ്പു നീട്ടിയൂതുകയും നിങ്ങള്‍ കാഹളനാദം കേള്‍ക്കയും ചെയ്യുമ്പോള്‍ ജനമൊക്കെയും ഉച്ചത്തില്‍ ആര്‍പ്പിടേണം; അപ്പോള്‍ പട്ടണമതില്‍ വീഴും; ജനം ഔരോരുത്തന്‍ നേരെ കയറുകയും വേണം.
യോശുവ 8:1
അനന്തരം യഹോവ യോശുവയോടു അരുളിച്ചെയ്തതുഭയപ്പെടരുതു, വിഷാദിക്കയും അരുതു; പടജ്ജനത്തെയൊക്കെയും കൂട്ടിപുറപ്പെട്ടു ഹായിയിലേക്കു ചെല്ലുക; ഞാന്‍ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യില്‍ തന്നിരിക്കുന്നു.
യോശുവ 8:2
യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണംഎന്നാല്‍ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങള്‍ക്കു എടുത്തു കൊള്ളാം. പട്ടണത്തിന്റെ പിന്‍ ഭാഗത്തു പതിയിരിപ്പു ആക്കേണം.
ന്യായാധിപന്മാർ 1:1
യോശുവയുടെ മരണശേഷം യിസ്രായേല്‍മക്കള്‍ഞങ്ങളില്‍ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‍വാന്‍ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു.
ന്യായാധിപന്മാർ 1:2
യെഹൂദാ പുറപ്പെടട്ടെ; ഞാന്‍ ദേശം അവന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു യഹോവ കല്പിച്ചു.
ന്യായാധിപന്മാർ 4:6
അവള്‍ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്--നഫ്താലിയില്‍നിന്നു വിളിപ്പിച്ചു അവനോടുനീ പുറപ്പെട്ടു താബോര്‍പര്‍വ്വതത്തില്‍ ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളില്‍ പതിനായിരം പേരെ കൂട്ടിക്കൊള്‍ക;
ന്യായാധിപന്മാർ 6:14
അപ്പോള്‍ യഹോവ അവനെ നോക്കിനിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യില്‍നിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു.
1 ശമൂവേൽ 15:3
ആകയാല്‍ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവര്‍ക്കുംള്ളതൊക്കെയും നിര്‍മ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.
1 ശമൂവേൽ 15:18
പിന്നെ യഹോവ നിന്നെ ഒരു വഴിക്കു അയച്ചുനീ ചെന്നു അമാലേക്യരായ പാപികളെ നിര്‍മ്മൂലമാക്കുകയും അവര്‍ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു.
1 ശമൂവേൽ 30:8
എന്നാറെ ദാവീദ് യഹോവയോടുഞാന്‍ ഇപ്പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു അരുളപ്പാടുണ്ടായി.
2 ശമൂവേൽ 5:19
അപ്പോള്‍ ദാവീദ് യഹോവയോടുഞാന്‍ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യില്‍ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാന്‍ ഫെലിസ്ത്യരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു യഹോവ ദാവീദിനോടു അരുളിച്ചെയ്തു.
2 ശമൂവേൽ 5:23
ദാവീദ് യഹോവയോടു ചോദിച്ചപ്പോള്‍നീ നേരെ ചെല്ലാതെ അവരുടെ പിമ്പുറത്തുകൂടി വളഞ്ഞുചെന്നു ബാഖാവൃക്ഷങ്ങള്‍ക്കു എതിരെവെച്ചു അവരെ നേരിടുക.
ప్రార్థన చేసిన యెడల
2 ദിനവൃത്താന്തം 14:9-12
9
അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം ആളും മുന്നൂറു രഥവും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ടു മാരേശാവരെ വന്നു.
10
ആസാ അവന്റെ നേരെ പുറപ്പെട്ടു; അവര്‍ മാരേശെക്കു സമീപം സെഫാഥാതാഴ്വരയില്‍ പടെക്കു അണിനിരത്തി.
11
ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചുയഹോവേ, ബലവാന്നും ബലഹീനന്നും തമ്മില്‍ കാര്യം ഉണ്ടായാല്‍ സഹായിപ്പാന്‍ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു; നിന്റെ നാമത്തില്‍ ഞങ്ങള്‍ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മര്‍ത്യന്‍ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.
12
അപ്പോള്‍ യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പില്‍ കൂശ്യരെ തോലക്കുമാറാക്കി; കൂശ്യര്‍ ഔടിപ്പോയി.
2 ദിനവൃത്താന്തം 18:31
ആകയാല്‍ രഥനായകന്മാര്‍ യെഹോശാഫാത്തിനെ കണ്ടപ്പോള്‍; ഇവന്‍ തന്നേ യിസ്രായേല്‍രാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാന്‍ തിരിഞ്ഞു; എന്നാല്‍ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോകുവാന്‍ ദൈവം അവര്‍ക്കും തോന്നിച്ചു.
2 ദിനവൃത്താന്തം 20:6-13
6
ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വര്‍ഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആര്‍ക്കും എതിര്‍പ്പാന്‍ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.
7
ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പില്‍നിന്നു ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞു അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ.
8
അവര്‍ അതില്‍ പാര്‍ത്തു; ന്യായവിധിയുടെ വാള്‍, മഹാമാരി, ക്ഷാമം എന്നിങ്ങിനെയുള്ള വല്ല അനര്‍ത്ഥവും ഞങ്ങള്‍ക്കു വരുമ്പോള്‍, ഞങ്ങള്‍ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു--നിന്റെ നാമം ഈ ആലയത്തില്‍ ഉണ്ടല്ലോ--ഞങ്ങളുടെ സങ്കടത്തില്‍ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു.
9
അതില്‍ തിരുനാമത്തിന്നു വേണ്ടി നിനക്കു ഒരു വിശുദ്ധമന്ദിരം പണിതു.
10
യിസ്രായേല്‍ മിസ്രയീംദേശത്തുനിന്നു വരുമ്പോള്‍ അവര്‍ അമ്മോന്യരേയും മോവാബ്യരേയും സേയീര്‍ പര്‍വ്വതക്കാരെയും ആക്രമിപ്പാന്‍ നീ അനുവാദം കൊടുത്തില്ലല്ലോ; അവര്‍ അവരെ നശിപ്പിക്കാതെ വിട്ടുമാറി.
11
ഇപ്പോള്‍ ഇതാ, നീ ഞങ്ങള്‍ക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തില്‍നിന്നു ഞങ്ങളെ നീക്കിക്കളവാന്‍ അവര്‍ വന്നു ഞങ്ങള്‍ക്കു ഇങ്ങനെ പ്രതിഫലം തരുന്നു.
12
ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിര്‍പ്പാന്‍ ഞങ്ങള്‍ക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.
13
അങ്ങനെ യെഹൂദ്യര്‍ ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയില്‍ നിന്നു.
2 ദിനവൃത്താന്തം 32:20
ഇതുനിമിത്തം യെഹിസ്കീയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാര്‍ത്ഥിച്ചു സ്വര്‍ഗ്ഗത്തിലേക്കു നിലവിളിച്ചു.
పట్టణముతట్టును
1 രാജാക്കന്മാർ 8:16
എന്റെ ജനമായ യിസ്രായേലിനെ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നാള്‍മുതല്‍ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാന്‍ ഞാന്‍ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാല്‍ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാന്‍ ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു എന്നു അവന്‍ അരുളിച്ചെയ്തു.
സങ്കീർത്തനങ്ങൾ 78:67-69
67
എന്നാല്‍ അവന്‍ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
68
അവന്‍ യെഹൂദാഗോത്രത്തെയും താന്‍ പ്രിയപ്പെട്ട സീയോന്‍ പര്‍വ്വതത്തെയും തിരഞ്ഞെടുത്തു.
69
താന്‍ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വര്ഗ്ഗോന്നതികളെപ്പോലെയും അവന്‍ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
സങ്കീർത്തനങ്ങൾ 132:13
നിന്റെ മക്കള്‍ എന്റെ നിയമത്തെയും ഞാന്‍ അവര്‍ക്കും ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കില്‍ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നും യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവന്‍ അതില്‍നിന്നു മാറുകയില്ല.
സങ്കീർത്തനങ്ങൾ 132:14
യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.
ദാനീയേൽ 9:17-19
17
ആകയാല്‍ ഞങ്ങളുടെ ദൈവമേ, അടിയന്റെ പ്രാര്‍ത്ഥനയും യാചനകളും കേട്ടു ശൂന്യമായിരിക്കുന്ന നിന്റെ വിശുദ്ധമന്ദിരത്തിന്മേല്‍ കര്‍ത്താവിന്‍ നിമിത്തം തിരുമുഖം പ്രകാശിക്കുമാറാക്കേണമേ.
18
എന്റെ ദൈവമേ, ചെവി ചായിച്ചു കേള്‍ക്കേണമേ; കണ്ണു തുറന്നു ഞങ്ങളുടെ നാശങ്ങളെയും നിന്റെ നാമം വിളിച്ചിരിക്കുന്ന നഗരത്തെയും കടാക്ഷിക്കേണമേ; ഞങ്ങള്‍ ഞങ്ങളുടെ നീതിപ്രവൃത്തികളില്‍ അല്ല, നിന്റെ മഹാകരുണയില്‍ അത്രേ ആശ്രയിച്ചുകൊണ്ടു ഞങ്ങളുടെ യാചനകളെ തിരുസന്നിധിയില്‍ ബോധിപ്പിക്കുന്നു.
19
കര്‍ത്താവേ, കേള്‍ക്കേണമേ; കര്‍ത്താവേ, ക്ഷമിക്കേണമേ; കര്‍ത്താവേ, ചെവിക്കൊണ്ടു പ്രവര്‍ത്തിക്കേണമേ; എന്റെ ദൈവമേ, നിന്നെത്തന്നെ ഔര്‍ത്തു തമാസിക്കരുതേ; നിന്റെ നാമം വിളിച്ചിരിക്കുന്നുവല്ലോ.