మరియు స్తంభములమీదనున్న పీటలకు అల్లిక పనివంటి పనియు, గొలుసు పని దండలును చేయబడెను; అవి పీటకు ఏడేసి కలిగి యుండెను.
പുറപ്പാട് 28:14
തങ്കംകൊണ്ടു ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചു കുത്തുപണിയായ സരപ്പളി തടങ്ങളില്‍ ചേര്‍ക്കേണം.
പുറപ്പാട് 28:22
പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം.
പുറപ്പാട് 28:24
പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളില്‍ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.
പുറപ്പാട് 28:25
മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തില്‍ കൊളുത്തി ഏഫോദിന്റെ ചുമല്‍ക്കണ്ടങ്ങളില്‍ അതിന്റെ മുന്‍ ഭാഗത്തു വെക്കേണം.
പുറപ്പാട് 39:15-18
15
പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളികളും ഉണ്ടാക്കി.
16
പൊന്നുകൊണ്ടു രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ടു അറ്റത്തും വെച്ചു.
17
പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവര്‍ പതക്കത്തിന്റെ അറ്റത്തു രണ്ടു വളയത്തിലും കൊളുത്തി.
18
രണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവര്‍ കണ്ണി രണ്ടിലും കൊളുത്തി ഏഫോദിന്റെ ചുമല്‍ക്കണ്ടങ്ങളിന്മേല്‍ മുന്‍ ഭാഗത്തു വെച്ചു.
2 രാജാക്കന്മാർ 25:17
ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള പോതിക താമ്രംകൊണ്ടു ആയിരുന്നു; പോതികയുടെ ഉയരം മൂന്നു മുഴം; പോതികയുടെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.