അനന്തരം ശലോമോന്‍ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാന്‍ നിശ്ചയിച്ചു.
2
ശലോമോന്‍ എഴുപതിനായിരം ചുമട്ടുകാരെയും മലയില്‍ എണ്പതിനായിരം കല്ലുവെട്ടുകാരെയും അവര്‍ക്കും മേല്‍വിചാരകന്മാരായി മൂവായിരത്തറുനൂറുപേരെയും നിയമിച്ചു.
3
പിന്നെ ശലോമോന്‍ സോര്‍രാജാവായ ഹൂരാമിന്റെ അടുക്കല്‍ ആളയച്ചു പറയിച്ചതു എന്തെന്നാല്‍എന്റെ അപ്പനായ ദാവീദ് തനിക്കു പാര്‍പ്പാന്‍ ഒരു അരമന പണിയേണ്ടതിന്നു അവന്നു ദേവദാരു കൊടുത്തയച്ചതില്‍ നീ അവനോടു പെരുമാറിയതുപോലെ എന്നോടു ചെയ്യേണം.
4
ഞാന്‍ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരാലയം പണിവാന്‍ പോകുന്നു; അതു അവന്നു പ്രതിഷ്ഠിച്ചിട്ടു അതില്‍ അവന്റെ സന്നിധിയില്‍ സുഗന്ധ ധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നേ. ഇതു യിസ്രായേലിന്നു ഒരു ശാശ്വതനിയമം ആകുന്നു.
ആകയാല്‍ എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കല്‍ യെഹൂദയിലും യെരൂശലേമിലും ഉള്ള കൌശലപ്പണിക്കാരോടുകൂടെ പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, ധൂമ്രനൂല്‍, ചുവപ്പു നൂല്‍, നീലനൂല്‍ എന്നിവകൊണ്ടു പണിചെയ്‍വാന്‍ സമര്‍ത്ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരു ആളെ എന്റെ അടുക്കല്‍ അയച്ചുതരേണം.
8
ലെബാനോനില്‍നിന്നു ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്കു അയച്ചുതരേണം; നിന്റെ വേലക്കാര്‍ ലെബാനോനില്‍ മരംവെട്ടുവാന്‍ സമര്‍ത്ഥന്മാരെന്നു എനിക്കറിവുണ്ടു; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാന്‍ എന്റെ വേലക്കാര്‍ നിന്റെ വേലക്കാരോടുകൂടെ ഇരിക്കും.
നിന്റെ ഉദരത്തില്‍നിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോള്‍ ഞാന്‍ നിനക്കു പിന്തുടര്‍ച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.
ഞാന്‍ അവന്നു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുന്‍ വാഴ്ചക്കാരനോടു ഞാന്‍ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോടു അതിനെ എടുത്തുകളകയില്ല.
അവന്‍ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവന്‍ എനിക്കു മകനായും ഞാന്‍ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലില്‍ അവന്റെ രാജാസനം ഞാന്‍ എന്നേക്കും നിലനിലക്കുമാറാക്കും.
അവന്‍ എന്നോടുനിന്റെ മകനായ ശലോമോന്‍ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാന്‍ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാന്‍ അവന്നു പിതാവായിരിക്കും.