could not
2 ശമൂവേൽ 7:5-11
5
എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറകയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അധിവസിക്കേണ്ടതിന്നു നീ എനിക്കു ഒരു ആലയം പണിയുമോ?
6
ഞാന്‍ യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ച നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ ഒരു ആലയത്തില്‍ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നതു.
7
എന്റെ ജനമായ യിസ്രായേലിനെ മേയ്പാന്‍ ഞാന്‍ കല്പിച്ചാക്കിയ യിസ്രായേല്‍ ഗോത്രങ്ങളില്‍ ഒന്നിനോടു എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതിരിക്കുന്നതു എന്തു എന്നു എല്ലായിസ്രായേല്‍മക്കളോടുംകൂടെ ഞാന്‍ സഞ്ചരിച്ചുവന്ന സ്ഥലങ്ങളില്‍ എവിടെ വെച്ചെങ്കിലും ഒരു വാക്കു കല്പിച്ചിട്ടുണ്ടോ?
8
ആകയാല്‍ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാല്‍സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനമായ യിസ്രായേലിന്മേല്‍ പ്രഭുവായിരിക്കേണ്ടതിന്നു ഞാന്‍ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കിനടക്കുമ്പോള്‍ തന്നേ എടുത്തു.
9
നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പില്‍നിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേര്‍ പോലെ ഞാന്‍ നിന്റെ പേര്‍ വലുതാക്കും.
10
ഞാന്‍ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവര്‍ സ്വന്തസ്ഥലത്തു പാര്‍ത്തു അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാന്‍ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാര്‍ അവരെ പീഡിപ്പിക്കയില്ല.
11
ഞാന്‍ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നലകും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു.
1 ദിനവൃത്താന്തം 22:4-6
4
സീദോന്യരും സോര്‍യ്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു. എന്റെ മകന്‍ ശലോമോന്‍ ചെറുപ്പവും ഇളംപ്രായവുമുള്ളവന്‍ ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീര്‍ത്തിയും ശോഭയുംകൊണ്ടു സര്‍വ്വദേശങ്ങള്‍ക്കും അതിമഹത്വമുള്ളതായിരിക്കേണം.
5
ആകയാല്‍ ഞാന്‍ അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.
6
അവന്‍ തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു ഒരു ആലയം പണിവാന്‍ കല്പന കൊടുത്തു.
2 ദിനവൃത്താന്തം 6:6-8
6
എങ്കിലും എന്റെ നാമം ഇരിക്കേണ്ടതിന്നു യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാന്‍ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്നു അവന്‍ അരുളിച്ചെയ്തു.
7
യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു.
8
എന്നാല്‍ യഹോവ എന്റെ അപ്പനായ ദാവീദിനോടുഎന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു;
యుద్ధములు
1 ദിനവൃത്താന്തം 22:8
എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു; നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ എന്റെ മുമ്പാകെ ഭൂമിയില്‍ ബഹു രക്തം ചിന്തിയിരിക്കുന്നു.
1 ദിനവൃത്താന്തം 28:3
എന്നാല്‍ ദൈവം എന്നോടുനീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു എന്നു കല്പിച്ചു.
put
യോശുവ 10:24
രാജാക്കന്മാരെ യോശുവയുടെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ യോശുവ യിസ്രായേല്‍പുരുഷന്മാരെ ഒക്കെയും വിളിപ്പിച്ചു തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോടുഅടുത്തുവന്നു ഈ രാജാക്കന്മാരുടെ കഴുത്തില്‍ കാല്‍ വെപ്പിന്‍ എന്നു പറഞ്ഞു. അവര്‍ അടുത്തുചെന്നു അവരുടെ കഴുത്തില്‍ കാല്‍ വെച്ചു.
സങ്കീർത്തനങ്ങൾ 8:6
നിന്റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാല്‍കീഴെയാക്കിയിരിക്കുന്നു;
സങ്കീർത്തനങ്ങൾ 110:1
ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
മലാഖി 4:3
ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ ദുഷ്ടന്മാര്‍ നിങ്ങളുടെ കാലിന്‍ കീഴില്‍ വെണ്ണീര്‍ ആയിരിക്കകൊണ്ടു നിങ്ങള്‍ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
1 കൊരിന്ത്യർ 15:25
ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.
എഫെസ്യർ 1:22
എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.