నాతాను కుమారుడైన
1 രാജാക്കന്മാർ 1:10-53
10
എങ്കിലും നാഥാന്‍ പ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവന്‍ ക്ഷണിച്ചില്ല.
11
എന്നാല്‍ നാഥാന്‍ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞതുഹഗ്ഗീത്തിന്റെ മകനായ അദോനീയാവു രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല.
12
ആകയാല്‍ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാന്‍ നിനക്കു ആലോചന പറഞ്ഞുതരാം.
13
നീ ദാവീദ്‍രാജാവിന്റെ അടുക്കല്‍ ചെന്നുയജമാനനായ രാജാവേ, നിന്റെ മകനായ ശലോമോന്‍ എന്റെ അനന്തരവനായിവാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവു വാഴുന്നതു എന്തു എന്നു അവനോടു ചോദിക്ക.
14
നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്കു ഉറപ്പിച്ചുകൊള്ളാം.
15
അങ്ങനെ ബത്ത്-ശേബ പള്ളിയറയില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു; രാജാവു വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിന്നു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.
16
ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു നിനക്കു എന്തു വേണം എന്നു രാജാവു ചോദിച്ചു.
17
അവള്‍ അവനോടു പറഞ്ഞതുഎന്റെ യജമാനനേ, നിന്റെ മകന്‍ ശലോമോന്‍ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ അടിയനോടു സത്യം ചെയ്തുവല്ലോ.
18
ഇപ്പോള്‍ ഇതാ, അദോനീയാവു രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവു അറിയുന്നതുമില്ല.
19
അവന്‍ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവന്‍ ക്ഷണിച്ചില്ല.
20
യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തില്‍ ഇരിക്കേണ്ടതു ആരെന്നു നീ അറിയിക്കേണ്ടതിന്നു എല്ലായിസ്രായേലിന്റെയും കണ്ണു നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.
21
അല്ലാഞ്ഞാല്‍, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകന്‍ ശലോമോനും കുറ്റക്കാരായിരിക്കും.
22
അവള്‍ രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതാ, നാഥാന്‍ പ്രവാചകന്‍ വരുന്നു.
23
നാഥാന്‍ പ്രവാചകന്‍ വന്നിരിക്കുന്നു എന്നു രാജാവിനോടു അറിയിച്ചു. അവന്‍ രാജസന്നിധിയില്‍ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു.
24
നാഥാന്‍ പറഞ്ഞതെന്തെന്നാല്‍യജമാനനായ രാജാവേ, അദോനീയാവു എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?
25
അവന്‍ ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവര്‍ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തുഅദോനീയാരാജാവേ, ജയജയ എന്നു പറയുന്നു.
26
എന്നാല്‍ അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവന്‍ ക്ഷണിച്ചില്ല.
27
യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തില്‍ ഇരിക്കേണ്ടതു ആരെന്നു അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നതു?
28
ബത്ത്-ശേബയെ വിളിപ്പിന്‍ എന്നു ദാവീദ്‍രാജാവു കല്പിച്ചു. അവള്‍ രാജസന്നിധിയില്‍ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു.
29
എന്നാറെ രാജാവുഎന്റെ ജീവനെ സകലകഷ്ടത്തില്‍നിന്നും വീണ്ടെുത്തിരിക്കുന്ന യഹോവയാണ,
30
നിന്റെ മകനായ ശലോമോന്‍ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു ഞാന്‍ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ സത്യംചെയ്തതുപോലെ തന്നേ ഞാന്‍ ഇന്നു നിവര്‍ത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.
31
അപ്പോള്‍ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചുഎന്റെ യജമാനനായ ദാവീദ്‍രാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.
32
പിന്നെ ദാവീദ്പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിന്‍ എന്നു കല്പിച്ചു. അവര്‍ രാജസന്നിധിയില്‍ ചെന്നുനിന്നു.
33
രാജാവു അവരോടു കല്പിച്ചതെന്തെന്നാല്‍നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു എന്റെ മകനായ ശാലോമോനെ എന്റെ കോവര്‍കഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിന്‍ .
34
അവിടെവെച്ചു സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും അവനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതിശലമോന്‍ രാജാവേ, ജയജയ എന്നു ഘോഷിച്ചുപറവിന്‍ .
35
അതിന്റെശേഷം നിങ്ങള്‍ അവന്റെ പിന്നാലെ വരുവിന്‍ ; അവന്‍ വന്നു എന്റെ സിംഹാസനത്തില്‍ ഇരുന്നു എനിക്കു പകരം വാഴേണം; യിസ്രായേലിന്നും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിന്നു ഞാന്‍ അവനെ നിയമിച്ചിരിക്കുന്നു.
36
അപ്പോള്‍ യെഹോയാദയുടെ മകന്‍ ബെനായാവു രാജാവിനോടുആമേന്‍ ; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ.
37
യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്‍രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.
38
അങ്ങനെ സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ളേത്യരും ചെന്നു ദാവീദ്‍രാജാവിന്റെ കോവര്‍കഴുതപ്പുറത്തു ശലോമേനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,
39
സാദോക്‍ പുരോഹിതന്‍ തൃക്കൂടാരത്തില്‍നിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവര്‍ കാഹളം ഊതി, ജനമൊക്കെയും ശലോമോന്‍ രാജാവേ, ജയജയ എന്നു ഘോഷിച്ചു പറഞ്ഞു.
40
പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമികുലുങ്ങുമാറു അത്യന്തം സന്തോഷിച്ചു.
41
അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോള്‍ അതു കേട്ടു. കാഹളനാദം കേട്ടപ്പോള്‍ യോവാബ്പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്തു എന്നു ചോദിച്ചു.
42
അവന്‍ പറയുമ്പോള്‍ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകന്‍ യോനാഥാന്‍ വരുന്നു; അദോനീയാവു അവനോടുഅകത്തുവരിക; നീ യോഗ്യപുരുഷന്‍ ; നീ നല്ലവര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
43
യോനാഥാന്‍ അദോനീയാവോടു ഉത്തരം പറഞ്ഞതുനമ്മുടെ യജമാനനായ ദാവീദ് രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു.
45
സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും അവനെ ഗീഹോനില്‍വെച്ചു രാജാവായിട്ടു അഭിഷേകം ചെയ്തു. അവര്‍ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ടു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങള്‍ കേട്ട ഘോഷം.
46
അത്രയുമല്ല ശലോമോന്‍ രാജസിംഹാസനത്തില്‍ ഇരിക്കുന്നു;
47
രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്‍രാജാവിനെ അഭിവന്ദനം ചെയ്‍വാന്‍ ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാള്‍ ഉല്‍കൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാള്‍ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു.
48
രാജാവു തന്റെ കട്ടിലിന്മേല്‍ നമസ്കരിച്ചുഇന്നു എന്റെ സിംഹാസനത്തില്‍ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാന്‍ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
49
ഉടനെ അദോനീയാവിന്റെ വിരുന്നുകാര്‍ ഒക്കെയും ഭയപ്പെട്ടു എഴുന്നേറ്റു ഔരോരുത്തന്‍ താന്താന്റെ വഴിക്കുപോയി.
50
അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
51
അദോനീയാവു ശലോമോന്‍ രാജാവിനെ പേടിക്കുന്നു; ശലോമോന്‍ രാജാവു അടിയനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്നു ഇന്നു എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവന്‍ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോന്‍ വര്‍ത്തമാനം കേട്ടു.
52
അവന്‍ യോഗ്യനായിരുന്നാല്‍ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനില്‍ കുറ്റം കണ്ടാലോ അവന്‍ മരിക്കേണം എന്നു ശലോമോന്‍ കല്പിച്ചു.
53
അങ്ങനെ ശലോമോന്‍ രാജാവു ആളയച്ചു അവര്‍ അവനെ യാഗപീഠത്തിങ്കല്‍നിന്നു ഇറക്കി കൊണ്ടുവന്നു. അവന്‍ വന്നു ശലോമോന്‍ രാജാവിനെ നമസ്കരിച്ചു. ശലോമോന്‍ അവനോടുനിന്റെ വീട്ടില്‍ പൊയ്ക്കൊള്‍ക എന്നു കല്പിച്ചു.
2 ശമൂവേൽ 7:2
ഒരിക്കല്‍ രാജാവു നാഥാന്‍ പ്രവാചകനോടുഇതാ, ഞാന്‍ ദേവദാരുകൊണ്ടുള്ള അരമനയില്‍ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലെക്കകത്തു ഇരിക്കുന്നു എന്നു പറഞ്ഞു.
2 ശമൂവേൽ 12:1-15
1
അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കല്‍ അയച്ചു. അവന്‍ അവന്റെ അടുക്കല്‍ ചെന്നു അവനോടു പറഞ്ഞതുഒരു പട്ടണത്തില്‍ രണ്ടു പുരുഷന്മാര്‍ ഉണ്ടായിരുന്നു; ഒരുത്തന്‍ ധനവാന്‍ , മറ്റവന്‍ ദരിദ്രന്‍ .
2
ധനവാന്നു ആടുമാടുകള്‍ അനവധി ഉണ്ടായിരുന്നു.
3
ദരിദ്രന്നോ താന്‍ വിലെക്കു വാങ്ങി വളര്‍ത്തിയ ഒരു പെണ്‍കുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളര്‍ന്നുവന്നു; അതു അവന്‍ തിന്നുന്നതില്‍ ഔഹരി തിന്നുകയും അവന്‍ കുടിക്കുന്നതില്‍ ഔഹരി കുടിക്കയും അവന്റെ മടിയില്‍ കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു.
4
ധനവാന്റെ അടുക്കല്‍ ഒരു വഴിയാത്രക്കാരന്‍ വന്നു; തന്റെ അടുക്കല്‍ വന്ന വഴിപോക്കന്നുവേണ്ടി പാകംചെയ്‍വാന്‍ സ്വന്ത ആടുമാടുകളില്‍ ഒന്നിനെ എടുപ്പാന്‍ മനസ്സാകാതെ, അവന്‍ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കല്‍ വന്ന ആള്‍ക്കുവേണ്ടി പാകം ചെയ്തു.
5
അപ്പോള്‍ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവന്‍ നാഥാനോടുയഹോവയാണ, ഇതു ചെയ്തവന്‍ മരണയോഗ്യന്‍ .
6
അവന്‍ കനിവില്ലാതെ ഈ കാര്യം പ്രവര്‍ത്തിച്ചതുകൊണ്ടു ആ ആടിന്നുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു.
7
നാഥാന്‍ ദാവീദിനോടു പറഞ്ഞതുആ മനുഷ്യന്‍ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൌലിന്റെ കയ്യില്‍നിന്നു വിടുവിച്ചു.
8
ഞാന്‍ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാര്‍വ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേല്‍ ഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കില്‍ ഇന്നിന്നതും കൂടെ ഞാന്‍ നിനക്കു തരുമായിരുന്നു.
9
നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാള്‍കൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു. അവനെ അമ്മോന്യരുടെ വാള്‍കൊണ്ടു കൊല്ലിച്ചു.
10
നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാള്‍ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.
11
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ സ്വന്തഗൃഹത്തില്‍നിന്നു ഞാന്‍ നിനക്കു അനര്‍ത്ഥം വരുത്തും; നീ കാണ്‍കെ ഞാന്‍ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവന്‍ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.
12
നീ അതു രഹസ്യത്തില്‍ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാണ്‍കെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും.
13
ദാവീദ് നാഥാനോടുഞാന്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാന്‍ ദാവീദിനോടുയഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
14
എങ്കിലും നീ ഈ പ്രവൃത്തിയില്‍ യഹോവയുടെ ശത്രുക്കള്‍ ദൂഷണം പറവാന്‍ ഹേതു ഉണ്ടാക്കിയതു കൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചു പോകും എന്നു പറഞ്ഞു നാഥാന്‍ തന്റെ വീട്ടിലേക്കു പോയി.
15
ഊരീയാവിന്റെ ഭാര്യ ദാവീദിന്നു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന്നു കഠിനരോഗം പിടിച്ചു.
2 ശമൂവേൽ 12:25-15
మంత్రియు
2 ശമൂവേൽ 8:18
യഹോയാദയുടെ മകന്‍ ബെനായാവു ക്രേത്യര്‍ക്കും പ്ളേത്യര്‍ക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.
2 ശമൂവേൽ 20:26
യായീര്‍യ്യനായ ഈരയും ദാവീദിന്റെ പുരോഹിതന്‍ ആയിരുന്നു.
రాజు
2 ശമൂവേൽ 15:37
അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തില്‍ ചെന്നു. അബ്ശാലോമും യെരൂശലേമില്‍ എത്തി.
2 ശമൂവേൽ 16:16
അപ്പോള്‍ അബ്ശാലോം ഹൂശായിയോടുഇതാകുന്നുവോ നിന്റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നതു എന്തു എന്നു ചോദിച്ചു.
2 ശമൂവേൽ 19:37
എന്റെ പട്ടണത്തില്‍ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കല്‍വെച്ചു മരിക്കേണ്ടതിന്നു അടിയന്‍ വിടകൊള്ളട്ടെ; എന്നാല്‍ നിന്റെ ദാസനായ കിംഹാം ഇതാ; അവന്‍ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായതു അവന്നു ചെയ്തു കൊടുത്താലും.
2 ശമൂവേൽ 19:38
അതിന്നു രാജാവുകിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാന്‍ അവന്നു ചെയ്തുകൊടുക്കാം; നീ എന്നോടു ആവശ്യപ്പെടുന്നതൊക്കെയും ഞാന്‍ നിനക്കായി ചെയ്യും എന്നു പറഞ്ഞു.
1 ദിനവൃത്താന്തം 27:33
അഹീഥോഫെല്‍ രാജമന്ത്രി; അര്‍ഖ്യനായ ഹൂശായി രാജമിത്രം.
സദൃശ്യവാക്യങ്ങൾ 22:11
ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്റെ സ്നേഹിതന്‍ .
യോഹന്നാൻ 13:23
ശിഷ്യന്മാരില്‍ വെച്ചു യേശു സ്നേഹിച്ച ഒരുത്തന്‍ യേശുവിന്റെ മാര്‍വ്വിടത്തു ചാരിക്കൊണ്ടിരുന്നു.
യോഹന്നാൻ 15:14
ഞാന്‍ നിങ്ങളോടു കല്പിക്കുന്നതു ചെയ്താല്‍ നിങ്ങള്‍ എന്റെ സ്നേഹിതന്മാര്‍ തന്നേ
യോഹന്നാൻ 15:15
യജമാനന്‍ ചെയ്യുന്നതു ദാസന്‍ അറിയായ്കകൊണ്ടു ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു ഇനി പറയുന്നില്ല; ഞാന്‍ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാര്‍ എന്നു പറഞ്ഞിരിക്കുന്നു.
യാക്കോബ് 2:23
അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവന്‍ ദൈവത്തിന്റെ സ്നേഹിതന്‍ എന്നു പേര്‍ പ്രാപിച്ചു.