എന്നാല്‍ അരാംരാജാവു തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടുനിങ്ങള്‍ യിസ്രായേല്‍ രാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.
നിങ്ങളുടെ സഹോദരന്മാരായ യിസ്രായേല്‍മക്കളോടു യുദ്ധം ചെയ്കയുമരുതു; ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍ ; ഈ കാര്യം എന്റെ ഹിതത്താല്‍ ഉണ്ടായിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവര്‍ യഹോവയുടെ അരുളപ്പാടു അനുസരിച്ചു യഹോവയുടെ കല്പനപ്രകാരം മടങ്ങിപ്പോയി.
യഹോവ ഗിദെയോനോടുനക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ടു ഞാന്‍ നിങ്ങളെ രക്ഷിച്ചു മിദ്യാന്യരെ നിന്റെ കയ്യില്‍ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു.
അങ്ങനെ അവര്‍ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവന്‍ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയില്‍ ആയിരുന്നു.
യിസ്രായേല്‍മക്കളും ആ കാലത്തു അവിടം വിട്ടു ഔരോരുത്തന്‍ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ അവര്‍ അവിടം വിട്ടു ഔരോരുത്തന്‍ താന്താന്റെ അവകാശത്തിലേക്കു ചെന്നു.
അങ്ങനെ ഫെലിസ്ത്യര്‍ പട തുടങ്ങിയപ്പോള്‍ യിസ്രായേല്‍ തോറ്റു; ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു ഔടി; യിസ്രായേലില്‍ മുപ്പതിനായിരം കാലാള്‍ വീണുപോകത്തക്കവണ്ണം ഒരു മഹാ സംഹാരം ഉണ്ടായി.
അങ്ങനെ രാജാവു എഴുന്നേറ്റു പടിവാതില്‍ക്കല്‍ ഇരുന്നു. രാജാവു പടിവാതില്‍ക്കല്‍ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകലജനവും രാജാവിന്റെ മുമ്പില്‍ വന്നു.