అబద్ధమాడు ఆత్మగా
ഇയ്യോബ് 1:8-11
8
യഹോവ സാത്താനോടുഎന്റെ ദാസനായ ഇയ്യോബിന്മേല്‍ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.
9
അതിന്നു സാത്താന്‍ യഹോവയോടുവെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?
10
നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.
11
തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.
ഇയ്യോബ് 2:4-6
4
സാത്താന്‍ യഹോവയോടുത്വക്കിന്നു പകരം ത്വക്; മനുഷ്യന്‍ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.
5
നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു.
6
യഹോവ സാത്താനോടുഇതാ, അവന്‍ നിന്റെ കയ്യില്‍ ഇരിക്കുന്നു; അവന്റെ പ്രാണനെമാത്രം തൊടരുതു എന്നു കല്പിച്ചു.
യോഹന്നാൻ 8:44
നിങ്ങള്‍ പിശാചെന്ന പിതാവിന്റെ മക്കള്‍; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവന്‍ ആദിമുതല്‍ കുലപാതകന്‍ ആയിരുന്നു; അവനില്‍ സത്യം ഇല്ലായ്കകൊണ്ടു സത്യത്തില്‍ നിലക്കുന്നതുമില്ല. അവന്‍ ഭോഷകു പറയുമ്പോള്‍ സ്വന്തത്തില്‍ നിന്നു എടുത്തു പറയുന്നു; അവന്‍ ഭോഷ്ക പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:3
അപ്പോള്‍ പത്രൊസ്അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയില്‍ കുറെ എടുത്തുവെപ്പാനും സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:4
അതു വിലക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.
2 തെസ്സലൊനീക്യർ 2:9
അധര്‍മ്മമൂര്‍ത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവര്‍ക്കും സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;
2 തെസ്സലൊനീക്യർ 2:10
അവര്‍ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല്‍ തന്നേ അങ്ങനെ ഭവിക്കും.
1 തിമൊഥെയൊസ് 4:1
എന്നാല്‍ ഭാവികാലത്തു ചിലര്‍ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷകു പറയുന്നവരുടെ കപടത്താല്‍ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.
1 യോഹന്നാൻ 4:6
ഞങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവന്‍ ഞങ്ങളുടെ വാക്കു കേള്‍ക്കുന്നു. ദൈവത്തില്‍നിന്നല്ലാത്തവന്‍ ഞങ്ങളുടെ വാക്കു കേള്‍ക്കുന്നില്ല. സത്യത്തിന്റെ ആത്മാവു ഏതു എന്നും വഞ്ചനയുടെ ആത്മാവു ഏതു എന്നും നമുക്കു ഇതിനാല്‍ അറിയാം.
വെളിപ്പാട് 12:9
ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.
വെളിപ്പാട് 12:10
അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതുഇപ്പോള്‍ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകല്‍ ദൈവ സന്നിധിയില്‍ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.
വെളിപ്പാട് 13:14
മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാന്‍ അതിന്നു ബലം ലഭിച്ചു.
വെളിപ്പാട് 16:13
മഹാസര്‍പ്പത്തിന്റെ വായില്‍ നിന്നും മൃഗത്തിന്റെ വായില്‍ നിന്നും കള്ളപ്രവാചകന്റെ വായില്‍നിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കള്‍ പുറപ്പെടുന്നതു ഞാന്‍ കണ്ടു.
വെളിപ്പാട് 16:14
ഇവ സര്‍വ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേര്‍പ്പാന്‍ അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കള്‍ തന്നേ. —
വെളിപ്പാട് 20:3
ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാന്‍ അവനെ അഗാധത്തില്‍ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു.
വെളിപ്പാട് 20:7
ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവില്‍ നിന്നു അഴിച്ചുവിടും.
വെളിപ്പാട് 20:10
അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവര്‍ എന്നെന്നേക്കും രാപ്പകല്‍ ദണ്ഡനം സഹിക്കേണ്ടിവരും.
నీవు
1 രാജാക്കന്മാർ 22:20
ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തില്‍വെച്ചു പട്ടുപോകത്തക്കവണ്ണം അവനെ ആര്‍ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തന്‍ ഇങ്ങനെയും ഒരുത്തന്‍ അങ്ങനെയും പറഞ്ഞു.
ന്യായാധിപന്മാർ 9:23
ദൈവം അബീമേലെക്കിന്നും ശെഖേംപൌരന്മാര്‍ക്കും തമ്മില്‍ ഛിദ്രബുദ്ധി വരുത്തി; ശെഖേംപൌരന്മാര്‍ അബീമേലെക്കിനോടു ദ്രോഹം തുടങ്ങി;
ഇയ്യോബ് 12:16
അവന്റെ പക്കല്‍ ശക്തിയും സാഫല്യവും ഉണ്ടു; വഞ്ചിതനും വഞ്ചകനും അവന്നുള്ളവര്‍.
സങ്കീർത്തനങ്ങൾ 109:17
അവന്‍ ദയ കാണിപ്പാന്‍ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകര്‍ന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
2 തെസ്സലൊനീക്യർ 2:10-12
10
അവര്‍ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല്‍ തന്നേ അങ്ങനെ ഭവിക്കും.
11
സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിന്നു
12
ദൈവം അവര്‍ക്കും ഭോഷകു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.
വെളിപ്പാട് 17:17
ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു.