having put
1 രാജാക്കന്മാർ 22:30
യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടുഞാന്‍ വേഷംമാറി പടയില്‍ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊള്‍ക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേല്‍രാജാവു വോഷംമാറി പടയില്‍ കടന്നു.
എസ്ഥേർ 5:1
മൂന്നാം ദിവസം എസ്ഥേര്‍ രാജവസ്ത്രം ധരിച്ചുംകൊണ്ടു രാജധാനിയുടെ അകത്തെ പ്രാകാരത്തില്‍ ചെന്നു രാജഗൃഹത്തിന്റെ നേരെ നിന്നു; രാജാവു രാജധാനിയില്‍ രാജഗൃഹത്തിന്റെ വാതിലിന്നു നേരെ തന്റെ സിംഹാസനത്തില്‍ ഇരിക്കയായിരുന്നു.
എസ്ഥേർ 6:8
രാജാവു ധരിച്ചുവരുന്ന രാജവസ്ത്രവും രാജാവു കയറുന്ന കുതിരയും അവന്റെ തലയില്‍ വെക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ.
എസ്ഥേർ 6:9
വസ്ത്രവും കുതിരയും രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരില്‍ ഒരുത്തന്റെ കയ്യില്‍ ഏല്പിക്കേണം; രാജാവു ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്നു പുരുഷനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയില്‍ കൂടെ കൊണ്ടുനടന്നുരാജാവു ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പില്‍ വിളിച്ചുപറയേണം എന്നു പറഞ്ഞു.
മത്തായി 6:20
പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചുകൊള്‍വിന്‍ .
മത്തായി 11:8
അല്ല, എന്തുകാണ്മാന്‍ പോയി? മാര്‍ദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാര്‍ദ്ദവ വസ്ത്രം ധരിക്കുന്നവര്‍ രാജഗൃഹങ്ങളിലല്ലോ.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 12:21
നിശ്ചയിച്ച ദിവസത്തില്‍ ഹെരോദാവു രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തില്‍ ഇരുന്നു അവരോടു പ്രസംഗം കഴിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 25:23
പിറ്റെന്നു അഗ്രിപ്പാവു ബെര്‍ന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തില്‍ വന്നാറെ ഫെസ്തൊസിന്റെ കല്പനയാല്‍ പൌലൊസിനെ കൊണ്ടുവന്നു.
ప్రవక్తలందరును
1 രാജാക്കന്മാർ 18:29
ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവര്‍ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.
2 ദിനവൃത്താന്തം 18:9-11
9
യിസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്‍യ്യയുടെ പടിവാതില്‍ പ്രവേശനത്തിങ്കല്‍ ഒരു വിശാലസ്ഥലത്തു താന്താന്റെ സിംഹാസനത്തില്‍ ഇരുന്നു; പ്രവാചകന്മാര്‍ ഒക്കെയും അവരുടെ സന്നിധിയില്‍ പ്രവചിച്ചുകൊണ്ടിരുന്നു.
10
കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പുകൊണ്ടു കൊമ്പുണ്ടാക്കിനീ ഇവകൊണ്ടു അരാമ്യരെ അവര്‍ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
11
പ്രവാചകന്മാര്‍ ഒക്കെയും അങ്ങനെ തന്നേ പ്രവചിച്ചുഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാര്‍ത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.
യിരെമ്യാവു 27:14-16
14
എങ്ങനെയെന്നാല്‍ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ബാബേല്‍രാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന്നു ഇരിമ്പുകൊണ്ടുള്ളോരു നുകം ഞാന്‍ ഈ സകലജാതികളുടെയും കഴുത്തില്‍ വെച്ചിരിക്കുന്നു; അവര്‍ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാന്‍ അവന്നു കൊടുത്തിരിക്കുന്നു.
15
പിന്നെ യിരെമ്യാപ്രവാചകന്‍ ഹനന്യാപ്രവാചകനോടുഹനന്യാവേ, കേള്‍ക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കില്‍ ആശ്രയിക്കുമാറാക്കുന്നു.
16
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ ഭൂതലത്തില്‍നിന്നു നീക്കിക്കളയും; ഈ ആണ്ടില്‍ നീ മരിക്കും; നീ യഹോവേക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞു.
യെഹെസ്കേൽ 13:1-9
1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
2
മനുഷ്യപുത്രാ, യിസ്രായേലില്‍ പ്രവചിച്ചുപോരുന്ന പ്രവാചകന്മാരെക്കുറിച്ചു നീ പ്രവചിച്ചു, സ്വന്തഹൃദയങ്ങളില്‍നിന്നു പ്രവചിക്കുന്നവരോടു പറയേണ്ടതുയഹോവയുടെ വചനം കേള്‍പ്പിന്‍ !
3
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാര്‍ക്കും അയ്യോ കഷ്ടം!
4
യിസ്രായേലേ, നിന്റെ പ്രവാചകന്മാര്‍ ശൂന്യപ്രദേശങ്ങളിലെ കുറക്കന്മാരെപ്പോലെ ആയിരിക്കുന്നു.
5
യഹോവയുടെ നാളില്‍ യുദ്ധത്തില്‍ ഉറെച്ചുനില്‍ക്കേണ്ടതിന്നു നിങ്ങള്‍ ഇടിവുകളില്‍ കയറീട്ടില്ല, യിസ്രായേല്‍ഗൃഹത്തിന്നു വേണ്ടി മതില്‍ കെട്ടീട്ടുമില്ല.
6
അവര്‍ വ്യാജവും കള്ളപ്രശ്നവും ദര്‍ശിച്ചിട്ടു യഹോവയുടെ അരുളപ്പാടു എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലെങ്കിലും വചനം നിവൃത്തിയായ്‍വരുമെന്നു അവര്‍ ആശിക്കുന്നു.
7
ഞാന്‍ അരുളിച്ചെയ്യാതിരിക്കെ യഹോവയുടെ അരുളപ്പാടു എന്നു നിങ്ങള്‍ പറയുന്നതിനാല്‍ നിങ്ങള്‍ മിത്ഥ്യാദര്‍ശനം ദര്‍ശിക്കയും വ്യാജപ്രശ്നം പറകയും അല്ലയോ ചെയ്തിരിക്കുന്നതു?
8
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ വ്യാജം പ്രസ്താവിച്ചു ഭോഷകു ദര്‍ശിച്ചിരിക്കകൊണ്ടു ഞാന്‍ നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
9
വ്യാജം ദര്‍ശിക്കയും കള്ളപ്രശ്നം പറകയും ചെയ്യുന്ന പ്രവാചകന്മാര്‍ക്കും എന്റെ കൈ വിരോധമായിരിക്കും; എന്റെ ജനത്തിന്റെ മന്ത്രിസഭയില്‍ അവര്‍ ഇരിക്കയില്ല; യിസ്രായേല്‍ഗൃഹത്തിന്റെ പേര്‍വഴിച്ചാര്‍ത്തില്‍ അവരെ എഴുതുകയില്ല; യിസ്രായേല്‍ദേശത്തില്‍ അവര്‍ കടക്കയുമില്ല; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു നിങ്ങള്‍ അറിയും.