എന്നാല്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തന്നെത്താന്‍ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെല്‍ അവനെ അതിന്നായി ഉത്സാഹിപ്പിച്ചിരുന്നു.
നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളില്‍ നടക്കുന്നതു പോരാ എന്നു തോന്നുമാറു അവന്‍ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസേബെലിനെ ഭാര്യയായി പരിഗ്രഹിക്കയും ബാലിനെ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്തു.
ഈസേബെല്‍ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍ ഔബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഔരോ ഗുഹയില്‍ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.
ഈസേബെല്‍ ഏലീയാവിന്റെ അടുക്കല്‍ ഒരു ദൂതനെ അയച്ചുനാളെ ഈ നേരത്തു ഞാന്‍ നിന്റെ ജീവനെ അവരില്‍ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കില്‍ ദേവന്മാര്‍ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.
ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര്‍ത്താവിന്നും കൊടുത്തു; അവന്നും തിന്നു.
അവന്‍ അവനോടുനീ നാള്‍ക്കുനാള്‍ ഇങ്ങനെ ക്ഷീണിച്ചുവരുന്നതു എന്തു, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോന്‍ അവനോടു എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങള്‍ താമാരില്‍ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു.
അപ്പോള്‍ എസ്ഥേര്‍ തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരില്‍ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയണ്ടേതിന്നു മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ പോയിവരുവാന്‍ അവന്നു കല്പന കൊടുത്തു.