చచ్చువారిని
1 രാജാക്കന്മാർ 14:11
യൊരോബെയാമിന്റെ സന്തതിയില്‍ പട്ടണത്തില്‍വെച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും; വയലില്‍ വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.
1 രാജാക്കന്മാർ 16:4
ബയെശയുടെ സന്തതിയില്‍ പട്ടണത്തില്‍വെച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും; വയലില്‍വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും.
യെശയ്യാവ് 14:19
നിന്നെയോ നിന്ദ്യമായോരു ചുള്ളിയെപ്പോലെയും വാള്‍കൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയില്‍നിന്നു എറിഞ്ഞുകളഞ്ഞിരിക്കുന്നു.
യിരെമ്യാവു 15:3
ഈ സ്ഥലത്തു ജനിക്കുന്ന പുത്രന്മാരെയും പുത്രിമാരെയും കുറിച്ചും ഈ ദേശത്തു അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവരെ ജനിപ്പിക്കുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
യെഹെസ്കേൽ 32:4
ഞാന്‍ നിന്നെ കരെക്കു വലിച്ചിടും; നിന്നെ വെളിന്‍ പ്രദേശത്തു എറിഞ്ഞുകളയും; ആകാശത്തിലെ പറവ ഒക്കെയും നിന്റെമേല്‍ ഇരിക്കുമാറാക്കി സര്‍വ്വഭൂമിയിലെയും മൃഗങ്ങള്‍ക്കു നിന്നെ ഇരയാക്കി തൃപ്തിവരുത്തും.
യെഹെസ്കേൽ 32:5
ഞാന്‍ നിന്റെ മാംസത്തെ പര്‍വ്വതങ്ങളിന്മേല്‍ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്വരകളെ നിറെക്കും.
യെഹെസ്കേൽ 39:18-20
19
ഞാന്‍ നിങ്ങള്‍ക്കു വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തില്‍നിന്നു നിങ്ങള്‍ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും.
20
ഇങ്ങനെ നിങ്ങള്‍ എന്റെ മേശയിങ്കല്‍ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
വെളിപ്പാട് 19:18
കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‍വാന്‍ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാന്‍ കണ്ടു.