രാവിലെ ദാവീദ് യോവാബിന്നു ഒരു എഴുത്തു എഴുതി ഊരീയാവിന്റെ കയ്യില്‍ കൊടുത്തയച്ചു.
15
എഴുത്തില്‍പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയില്‍ നിര്‍ത്തി അവന്‍ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിന്‍ മാറുവിന്‍ എന്നു എഴുതിയിരുന്നു.
16
അങ്ങനെ തന്നേ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കീട്ടു ശൂരന്മാര്‍ നിലക്കുന്നതായി കണ്ട സ്ഥലത്തു ഊരീയാവെ നിര്‍ത്തി.
17
പട്ടണക്കാര്‍ പുറപ്പെട്ടു യോവാബിനോടു പട വെട്ടിയപ്പോള്‍ ദാവീദിന്റെ ചേവകരായ പടജ്ജനത്തില്‍ ചിലര്‍ പട്ടുപോയി; ഹിത്യനായ ഊരിയാവും മരിച്ചു.
18
പിന്നെ യോവാബ് ആ യുദ്ധവര്‍ത്തമാനം ഒക്കെയും ദാവീദിനോടു അറിയിപ്പാന്‍ ആളയച്ചു.
19
അവന്‍ ദൂതനോടു കല്പിച്ചതു എന്തെന്നാല്‍നീ യുദ്ധവര്‍ത്തമാനം ഒക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോള്‍ രാജാവിന്റെ കോപം ജ്വലിച്ചു
20
നിങ്ങള്‍ പട്ടണത്തോടു ഇത്ര അടുത്തുചെന്നു പടവെട്ടിയതു എന്തു? മതിലിന്മേല്‍ നിന്നു അവര്‍ എയ്യുമെന്നു നിങ്ങള്‍ക്കു അറിഞ്ഞുകൂടയോ?
21
യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നതു ആര്‍? ഒരു സ്ത്രീ മതിലിന്മേല്‍നിന്നു തിരിക്കല്ലില്‍പിള്ള അവന്റെ മേല്‍ ഇട്ടതുകൊണ്ടല്ലേയോ അവന്‍ തേബെസില്‍വെച്ചു മരിച്ചതു? നിങ്ങള്‍ മതിലിനോടു ഇത്ര അടുത്തുചെന്നതു എന്തു എന്നിങ്ങനെ നിന്നോടു പറഞ്ഞാല്‍നിന്റെ ഭൃത്യന്‍ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക.
22
ദൂതന്‍ ചെന്നു യോവാബ് പറഞ്ഞയച്ച വര്‍ത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു.
23
ദൂതന്‍ ദാവീദിനോടു പറഞ്ഞതു എന്തെന്നാല്‍ആ കൂട്ടര്‍ പ്രാബല്യം പ്രാപിച്ചു വെളിന്‍ പ്രദേശത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാല്‍ ഞങ്ങള്‍ പട്ടണവാതില്‍ക്കലോളം അവരെ പിന്തുടര്‍ന്നടുത്തുപോയി.
24
അപ്പോള്‍ വില്ലാളികള്‍ മതിലിന്മേല്‍നിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരില്‍ ചിലര്‍ പട്ടുപോയി, നിന്റെ ഭൃത്യന്‍ ഹിത്യനായ ഊരീയാവും മരിച്ചു.
ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാല്‍ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവര്‍ക്കുംമീതെ അത്യുന്നതനും ജാഗരിക്കുന്നു.
ഭൂമിയില്‍ നടക്കുന്ന ഒരുമായ ഉണ്ടുനീതിമാന്മാര്‍ക്കും ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാര്‍ക്കും നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായ അത്രേ എന്നു ഞാന്‍ പറഞ്ഞു.