యోవాబు
1 രാജാക്കന്മാർ 1:7
അവന്‍ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവര്‍ അദോനീയാവിന്നു പിന്തുണയായിരുന്നു.
1 രാജാക്കന്മാർ 1:18
ഇപ്പോള്‍ ഇതാ, അദോനീയാവു രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവു അറിയുന്നതുമില്ല.
1 രാജാക്കന്മാർ 1:19
അവന്‍ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവന്‍ ക്ഷണിച്ചില്ല.
2 ശമൂവേൽ 3:39
ഞാന്‍ രാജാഭിഷേകം പ്രാപിച്ചവന്‍ എങ്കിലും ഇന്നു ബലഹിനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാര്‍ എനിക്കു ഒതുങ്ങാത്ത കഠനിന്മാരത്രേ; ദുഷ്ടത പ്രവര്‍ത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.
2 ശമൂവേൽ 18:5
അബ്ശാലോംകുമാരനോടു എന്നെ ഔര്‍ത്തു കനിവോടെ പെരുമാറുവിന്‍ എന്നു രാജാവു യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവു അധിപതിമാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ചു കല്പിക്കുമ്പോള്‍ ജനമെല്ലാം കേട്ടു.
2 ശമൂവേൽ 18:12
അവന്‍ യോവാബിനോടു പറഞ്ഞതുആയിരം ശേക്കെല്‍ വെള്ളി എനിക്കു തന്നാലും ഞാന്‍ രാജകുമാരന്റെ നേരെ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ എന്നു രാജാവു നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങള്‍ കേള്‍ക്കെയല്ലോ കല്പിച്ചതു.
2 ശമൂവേൽ 18:14
എന്നാല്‍ യോവാബ്ഞാന്‍ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കയ്യില്‍ എടുത്തു അബ്ശാലോം കരുവേലകത്തില്‍ ജീവനോടു തൂങ്ങിക്കിടക്കുമ്പോള്‍ തന്നേ അവയെ അവന്റെ നെഞ്ചിന്നകത്തു കുത്തിക്കടത്തി.
2 ശമൂവേൽ 19:5-7
5
അപ്പോള്‍ യോവാബ് അരമനയില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു പറഞ്ഞതുഇന്നു നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകലഭൃത്യന്മാരെയും നീ ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു; നിന്നെ പാകെക്കുന്നവരെ നീ സ്നേഹീക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകെക്കുന്നു;
6
പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്കു ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങള്‍ എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കില്‍ നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്നു എനിക്കു ഇന്നു മനസ്സിലായി.
7
ആകയാല്‍ ഇപ്പോള്‍ എഴുന്നേറ്റു പുറത്തുവന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതല്‍ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകല അനര്‍ത്ഥത്തെക്കാളും വലിയ അനര്‍ത്ഥമായ്തീരും.
అబ్నేరు
2 ശമൂവേൽ 3:27
അബ്നേര്‍ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോള്‍ യോവാബ് സ്വകാര്യം പറവാന്‍ അവനെ പടിവാതില്‍ക്കല്‍ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവെച്ചു അവനെ വയറ്റത്തു കുത്തികൊന്നുകളഞ്ഞു.
అమాశా
2 ശമൂവേൽ 20:10
എന്നാല്‍ യോവാബിന്റെ കയ്യില്‍ വാള്‍ ഇരിക്കുന്നതു അമാസാ സൂക്ഷിച്ചില്ല; യോവാബ് അവനെ അതു കൊണ്ടു വയറ്റത്തു കുത്തി കുടല്‍ ചോര്‍ത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവന്‍ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടര്‍ന്നു.
యెతెరు
2 ശമൂവേൽ 17:25
അബ്ശാലോം യോവാബിന്നു പകരം അമാസയെ സേനാധിപതി ആക്കി; അമാസയോ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്റെ അടുക്കല്‍ യിത്രാ എന്നു പേരുള്ള ഒരു യിശ്മായേല്യന്‍ ചെന്നിട്ടു ഉണ്ടായ മകന്‍ .
put
യിരെമ്യാവു 2:34
നിന്റെ ഉടുപ്പിന്റെ വിളുമ്പിലും കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചതു. ഇവയെക്കുറിച്ചു ഒക്കെയും ഞാന്‍ ന്യായവാദം കഴിക്കും.
യിരെമ്യാവു 6:15
മ്ളേച്ഛത പ്രവര്‍ത്തിച്ചതുകൊണ്ടു അവര്‍ ലജ്ജിക്കേണ്ടിവരും; അവര്‍ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയില്‍ അവര്‍ വീണുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന കാലത്തു അവര്‍ ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു.
യെഹെസ്കേൽ 24:7
അവള്‍ ചൊരിങ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യേ ഉണ്ടു; അവള്‍ അതു വെറും പാറമേലത്രേ ചൊരിഞ്ഞതു; മണ്ണുകൊണ്ടു മൂടുവാന്‍ തക്കവണ്ണം അതു നിലത്തു ഒഴിച്ചില്ല.
യെഹെസ്കേൽ 24:8
ക്രോധം വരുത്തേണ്ടതിന്നും പ്രതികാരം ചെയ്യേണ്ടതിന്നും ഞാന്‍ , അവള്‍ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേല്‍ തന്നേ നിര്‍ത്തിയിരിക്കുന്നു.