തന്റെ അമ്മയായ മയഖ അശേരെക്കു ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതു കൊണ്ടു അവന്‍ അവളെ രാജ്ഞിസ്ഥാനത്തില്‍നിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ളേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോന്‍ തോട്ടിന്നരികെവെച്ചു ചുട്ടുകളഞ്ഞു.
പുരോഹിതന്മാര്‍ യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാന്‍ അതില്‍ കടന്നു യഹോവയുടെ ആലയത്തില്‍ കണ്ട മലിനതയൊക്കെയും പുറത്തു യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്‍ കൊണ്ടുവന്നു; ലേവ്യര്‍ അതു കൊണ്ടു പോയി കിദ്രോന്‍ തോട്ടില്‍ ഇട്ടുകളഞ്ഞു.
ഞാന്‍ അവരെ വിട്ടുപിരിയാതെ അവര്‍ക്കും നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാന്‍ അവരോടു ഒരു ശാശ്വതനിയമം ചെയ്യും; അവര്‍ എന്നെ വിട്ടുമാറാതെയിരിപ്പാന്‍ എങ്കലുള്ള ഭക്തി ഞാന്‍ അവരുടെ ഹൃദയത്തില്‍ ആക്കും.
രാജാവു അവനോടു കല്പിച്ചതുഅവന്‍ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണം കൂടാതെ ചിന്നിയ രക്തം നീ ഇങ്ങനെ എങ്കല്‍ നിന്നും എന്റെ പിതൃഭവനത്തിങ്കല്‍നിന്നും നീക്കിക്കളക.
അവരുടെ രക്തം എന്നേക്കും യോവാബിന്റെയും അവന്റെ സന്തതിയുടെയും തലമേല്‍ ഇരിക്കും; ദാവീദിന്നും അവന്റെ സന്തതിക്കും ഗൃഹത്തിന്നും സിംഹാസനത്തിന്നും യഹോവയിങ്കല്‍നിന്നു എന്നേക്കും സമാധാനം ഉണ്ടാകും.
അല്ലെങ്കില്‍ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തില്‍നിന്നു ഞങ്ങള്‍ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന്നു പുറത്തിറങ്ങിയാല്‍ അവന്റെ രക്തം അവന്റെ തലമേല്‍ ഇരിക്കും; ഞങ്ങള്‍ കുറ്റമില്ലാത്തവര്‍ ആകും; നിന്നോടുകൂടെ വീട്ടില്‍ ഇരിക്കുമ്പോള്‍ വല്ലവനും അവന്റെ മേല്‍ കൈവെച്ചാല്‍ അവന്റെ രക്തം ഞങ്ങളുടെ തലമേല്‍ ഇരിക്കും.
അവന്‍ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടുനിന്റെ രക്തം നിന്റെ തലമേല്‍; യഹോവയുടെ അഭിഷിക്തനെ ഞാന്‍ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടു തന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.
മ്ളേച്ഛത പ്രവര്‍ത്തിക്ക, പലിശെക്കു കൊടുക്ക, ലാഭം വാങ്ങുക എന്നീവക ചെയ്യുന്നവനായാല്‍ അവന്‍ ജീവിച്ചിരിക്കുമോ? അവന്‍ ജീവിച്ചിരിക്കയില്ല; അവന്‍ ഈ മ്ളേച്ഛതകളൊക്കെയും ചെയ്തുവല്ലോ; അവന്‍ മരിക്കും; അവന്റെ രക്തം അവന്റെ മേല്‍ വരും.