A. M. 2990. B.C. 1014. sat Solomon
1 രാജാക്കന്മാർ 1:46
അത്രയുമല്ല ശലോമോന്‍ രാജസിംഹാസനത്തില്‍ ഇരിക്കുന്നു;
1 ദിനവൃത്താന്തം 29:23-25
23
അങ്ങനെ ശലോമോന്‍ തന്റെ അപ്പനായ ദാവീദിന്നു പകരം യഹോവയുടെ സിംഹാസനത്തില്‍ രാജാവായിരുന്നു കൃതാര്‍ത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചു.
24
സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‍രാജാവിന്റെ സകലപുത്രന്മാരും ശലോമോന്‍ രാജാവിന്നു കീഴ്പെട്ടു.
25
യിസ്രായേലൊക്കെയും കാണ്‍കെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലില്‍ അവന്നു മുമ്പുണ്ടായിരുന്ന ഒരു രാജാവിന്നും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന്നു നല്കി.
2 ദിനവൃത്താന്തം 1:1
ദാവീദിന്റെ മകനായ ശലോമോന്‍ തന്റെ രാജത്വത്തില്‍ സ്ഥിരപ്പെട്ടു; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരുന്നു അവനെ അത്യന്തം മഹത്വപ്പെടുത്തി.
സങ്കീർത്തനങ്ങൾ 132:12
ഞാന്‍ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തില്‍ ഇരുത്തുമെന്നും
అతని రాజ్యము
2 ശമൂവേൽ 7:12
നിന്റെ ഉദരത്തില്‍നിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോള്‍ ഞാന്‍ നിനക്കു പിന്തുടര്‍ച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.
2 ശമൂവേൽ 7:13
അവന്‍ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാന്‍ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
2 ശമൂവേൽ 7:29
ആകയാല്‍ അടിയന്റെ ഗൃഹം തിരുമുമ്പില്‍ എന്നേക്കും ഇരിക്കേണ്ടതിന്നു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കര്‍ത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താല്‍ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.
സങ്കീർത്തനങ്ങൾ 72:8-20
8
അവന്‍ സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റങ്ങള്‍വരെയും ഭരിക്കട്ടെ.
9
മരുഭൂമിയില്‍ വസിക്കുന്നവര്‍ അവന്റെ മുമ്പില്‍ വണങ്ങട്ടെ; അവന്റെ ശത്രുക്കള്‍ പൊടിമണ്ണു നക്കട്ടെ.
10
തര്‍ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാര്‍ കപ്പം കൊടുക്കട്ടെ.
11
സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.
12
അവന്‍ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.
13
എളിയവനെയും ദരിദ്രനെയും അവന്‍ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവന്‍ രക്ഷിക്കും.
14
അവരുടെ പ്രാണനെ അവന്‍ പീഡയില്‍ നിന്നും സാഹസത്തില്‍നിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.
15
അവന്‍ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാര്‍ത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.
16
ദേശത്തു പര്‍വ്വതങ്ങളുടെ മുകളില്‍ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികള്‍ ഭൂമിയിലെ സസ്യംപോലെ തഴെക്കും.
17
അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യന്‍ ഉള്ളേടത്തോളം നിലനിലക്കും; മനുഷ്യര്‍ അവന്റെ പേര്‍ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാന്‍ എന്നു പറയും.
18
താന്‍ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
19
അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേന്‍ , ആമേന്‍ .
20
യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാര്‍ത്ഥനകള്‍, അവസാനിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 89:36
അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പില്‍ സൂര്യനെപ്പോലെയും ഇരിക്കും.
സങ്കീർത്തനങ്ങൾ 89:37
അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.