അവന്‍ രാജാവായി സിംഹാസനത്തില്‍ ഇരുന്ന ഉടനെ ബയെശയുടെ ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; അവന്നാകട്ടെ അവന്റെ ചാര്‍ച്ചക്കാര്‍ക്കാകട്ടെ പുരുഷപ്രജയായ ഒന്നിനെയും അവന്‍ ശേഷിപ്പിച്ചില്ല.
അങ്ങനെ ബയെശയും അവന്റെ മകന്‍ ഏലയും തങ്ങളുടെ മിത്ഥ്യാമൂര്‍ത്തികളാല്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു, തങ്ങള്‍ ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ സകല പാപങ്ങളും നിമിത്തം
അതു കൊണ്ടു ഇതാ, ഞാന്‍ യൊരോബെയാമിന്റെ ഗൃഹത്തിന്നു അനര്‍ത്ഥം വരുത്തി, യൊരോബെയാമിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലില്‍നിന്നു ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.
അവന്‍ രാജാവായ ഉടനെ യൊരോബെയാം ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; യഹോവ ശിലോന്യനായ അഹിയാവു എന്ന തന്റെ ദാസന്‍ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവന്‍ യൊരോബെയാമിന്നു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു.
ഞാന്‍ നിന്റെ മേല്‍ അനര്‍ത്ഥം വരുത്തും; നിന്നെ അശേഷം നിര്‍മ്മൂലമാക്കി യിസ്രായേലില്‍ അഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാന്‍ നിഗ്രഹിച്ചുകളയും.
22
നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാന്‍ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
അവര്‍ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവര്‍ സകലജഡത്തിന്നും അറെപ്പായിരിക്കും