യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടില്‍ സിമ്രി തിര്‍സ്സയില്‍ ഏഴു ദിവസം രാജാവായിരുന്നു; അന്നു പടജ്ജനം ഫെലിസ്ത്യര്‍ക്കുംള്ള ഗിബ്ബെഥോന്‍ നിരോധിച്ചിരിക്കയായിരുന്നു.
16
സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോള്‍ എല്ലായിസ്രായേലും അന്നു തന്നേ പാളയത്തില്‍വെച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിന്നു രാജാവാക്കി വാഴിച്ചു.
17
ഉടനെ ഒമ്രി എല്ലായിസ്രായേലുമായി ഗിബ്ബെഥോന്‍ വിട്ടുചെന്നു തിര്‍സ്സയെ നിരോധിച്ചു.
18
പട്ടണം പിടിപെട്ടു എന്നു സിമ്രി കണ്ടപ്പോള്‍ രാജധാനിയുടെ ഉള്‍മുറിയില്‍ കടന്നു രാജധാനിക്കു തീവെച്ചു അതില്‍ മരിച്ചുകളഞ്ഞു.