Thus shalt thou
2 ശമൂവേൽ 17:7-13
7
ഹൂശായി അബ്ശാലോമിനോടു പറഞ്ഞതെന്തെന്നാല്‍അഹീഥോഫെല്‍ ഈ പ്രാവശ്യം പറഞ്ഞ ആലോചന നന്നല്ല.
8
നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും കാട്ടില്‍ കുട്ടികള്‍ കവര്‍ന്നുപോയ കരടിയെപ്പോലെ ഉഗ്രമാനസന്മാരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്റെ അപ്പന്‍ യോദ്ധാവാകുന്നു. അവന്‍ ജനത്തോടുകൂടെ രാപാര്‍ക്കയില്ല.
9
അവന്‍ ഇപ്പോള്‍ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കയായിരിക്കും; ആരംഭത്തിങ്കല്‍ തന്നേ ഇവരില്‍ ചിലര്‍ പട്ടുപോയാല്‍ അതു കേള്‍ക്കുന്ന എല്ലാവരും അബ്ശാലോമിന്റെ പക്ഷക്കാരില്‍ സംഹാരമുണ്ടായി എന്നു പറയും.
10
അപ്പോള്‍ സീംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനും കൂടെ അശേഷം ഉരുകിപ്പോകും; നിന്റെ അപ്പന്‍ വീരനും അവനോടുകൂടെയുള്ളവര്‍ ശൂരന്മാരും എന്നു എല്ലായിസ്രായേലും അറിയുന്നു.
11
ആകയാല്‍ ഞാന്‍ പറയുന്ന ആലോചന എന്തെന്നാല്‍ദാന്‍ മുതല്‍ ബേര്‍-ശേബവരെ കടല്‍ക്കരയിലെ മണല്‍പോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കല്‍ ഒന്നിച്ചു കൂടുകയും തിരുമേനി തന്നേ യുദ്ധത്തിന്നു എഴുന്നെള്ളുകയും വേണം.
12
അവനെ കാണുന്നേടത്തു നാം അവനെ ആക്രമിച്ചു മഞ്ഞു ഭൂമിയില്‍ പൊഴിയുന്നതുപോലെ അവന്റെമേല്‍ ചെന്നു വീഴും; പിന്നെ അവനാകട്ടെ അവനോടു കൂടെയുള്ള എല്ലാവരിലും ഒരുത്തന്‍ പോലും ആകട്ടെ ശേഷിക്കയില്ല.
13
അവന്‍ ഒരു പട്ടണത്തില്‍ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന്നു കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും കാണാതാകുംവരെ അതിനെ നദിയില്‍ വലിച്ചിട്ടുകളയും.
చిటికెన వ్రేలు
2 ദിനവൃത്താന്തം 10:10
അവനോടു കൂടെ വളര്‍ന്നിരുന്ന യൌവനക്കാര്‍ അവനോടുനിന്റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെമേല്‍ വെച്ചുനീ അതു ഭാരം കുറെച്ചുതരേണം എന്നു നിന്നോടു പറഞ്ഞ ജനത്തോടുഎന്റെ ചെറുവിരല്‍ എന്റെ അപ്പന്റെ അരയേക്കാള്‍ വണ്ണമുള്ളതായിരിക്കും.
2 ദിനവൃത്താന്തം 10:11
എന്റെ അപ്പന്‍ നിങ്ങളുടെമേല്‍ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാന്‍ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.
സദൃശ്യവാക്യങ്ങൾ 10:14
ജ്ഞാനികള്‍ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.
സദൃശ്യവാക്യങ്ങൾ 18:6
മൂഢന്റെ അധരങ്ങള്‍ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.
സദൃശ്യവാക്യങ്ങൾ 18:7
മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങള്‍ അവന്റെ പ്രാണന്നു കണി.
സദൃശ്യവാക്യങ്ങൾ 28:25
അത്യാഗ്രഹമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; യഹോവയില്‍ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.
സദൃശ്യവാക്യങ്ങൾ 29:23
മനുഷ്യന്റെ ഗര്‍വ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.
യെശയ്യാവ് 47:6
ഞാന്‍ എന്റെ ജനത്തോടു ക്രുദ്ധിച്ചു, എന്റെ അവകാശത്തെ അശുദ്ധമാക്കി, അവരെ നിന്റെ കയ്യില്‍ ഏല്പിച്ചുതന്നു; നീ അവരോടു കനിവു കാണിക്കാതെ വൃദ്ധന്മാരുടെ മേല്‍പോലും നിന്റെ ഭാരമുള്ള നുകം വെച്ചിരിക്കുന്നു.