ഞാന്‍ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാന്‍ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവന്‍ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവന്‍ നിന്റെശേഷം ഉണ്ടാകയും ഇല്ല.
യജമാനനായ രാജാവിന്റെ കല്പന ആശ്വാസമായിരിക്കട്ടെ; ഗുണവും ദോഷവും തിരിച്ചറിവാന്‍ യജമാനനായ രാജാവു ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു എന്നും അടിയന്‍ വിചാരിച്ചു. അതുകൊണ്ടു നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
കാര്യത്തിന്റെ രൂപം മാറ്റേണ്ടതിന്നു നിന്റെ ഭൃത്യനായ യോവാബ് ഇതു ചെയ്തിരിക്കുന്നു; എന്നാല്‍ ഭൂമിയിലുള്ളതൊക്കെയും അറിവാന്‍ ഒരു ദൈവദൂതന്റെ ജ്ഞാനത്തിന്നൊത്തവണ്ണം എന്റെ യജമാനന്‍ ജ്ഞാനമുള്ളവനാകുന്നു.
ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.
22
അവന്‍ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവന്‍ ഇരുട്ടില്‍ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.
23
എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങള്‍ നിന്നോടു അപേക്ഷിച്ചതു ഇപ്പോള്‍ എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങള്‍ക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തി സ്തുതിക്കുന്നു.