ఓఫీరు దేశమునుండి
1 രാജാക്കന്മാർ 9:27
ആ കപ്പലുകളില്‍ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പല്‍ക്കാരായ തന്റെ ദാസന്മാരെ അയച്ചു.
1 രാജാക്കന്മാർ 9:28
അവര്‍ ഔഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോന്‍ രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.
2 ദിനവൃത്താന്തം 8:18
ഹൂരാം തന്റെ ദാസന്മാര്‍മുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കല്‍ അയച്ചു; അവര്‍ ശലോമോന്റെ ദാസന്മാരോടുകൂടെ ഔഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോന്‍ രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.
സങ്കീർത്തനങ്ങൾ 45:9
നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തില്‍ രാജകുമാരികള്‍ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഔഫീര്‍ തങ്കം അണിഞ്ഞു നിലക്കുന്നു.
almug
2 ദിനവൃത്താന്തം 2:8
ലെബാനോനില്‍നിന്നു ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്കു അയച്ചുതരേണം; നിന്റെ വേലക്കാര്‍ ലെബാനോനില്‍ മരംവെട്ടുവാന്‍ സമര്‍ത്ഥന്മാരെന്നു എനിക്കറിവുണ്ടു; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാന്‍ എന്റെ വേലക്കാര്‍ നിന്റെ വേലക്കാരോടുകൂടെ ഇരിക്കും.
2 ദിനവൃത്താന്തം 9:10
ഔഫീരില്‍നിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.
2 ദിനവൃത്താന്തം 9:11
രാജാവു ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാര്‍ക്കും കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്തു അശേഷം കണ്ടിട്ടില്ല.