അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടുഞാന്‍ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഔടുവാന്‍ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
നീ ദാവീദ്‍രാജാവിന്റെ അടുക്കല്‍ ചെന്നുയജമാനനായ രാജാവേ, നിന്റെ മകനായ ശലോമോന്‍ എന്റെ അനന്തരവനായിവാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവു വാഴുന്നതു എന്തു എന്നു അവനോടു ചോദിക്ക.
അവള്‍ അവനോടു പറഞ്ഞതുഎന്റെ യജമാനനേ, നിന്റെ മകന്‍ ശലോമോന്‍ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ അടിയനോടു സത്യം ചെയ്തുവല്ലോ.