అతడు ఎడ్లను క్రొవ్విన దూడలను గొఱ్ఱలను బలిగా అర్పించి రాజ కుమారులనందరిని యాజకుడైన అబ్యాతారును సైన్యాధి పతియైన యోవాబును పిలిపించెను గాని నీ సేవకుడైన సొలొమోనును పిలువలేదు.
1 രാജാക്കന്മാർ 1:7-10
7
അവന്‍ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവര്‍ അദോനീയാവിന്നു പിന്തുണയായിരുന്നു.
8
എന്നാല്‍ പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേര്‍ന്നിരുന്നില്ല.
9
അദോനീയാവു ഏന്‍ -രോഗേലിന്നു സമീപത്തു സോഹേലെത്ത് എന്ന കല്ലിന്നരികെ വെച്ചു ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.
10
എങ്കിലും നാഥാന്‍ പ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവന്‍ ക്ഷണിച്ചില്ല.
1 രാജാക്കന്മാർ 1:25-10