నమస్కారము చేయగా
1 രാജാക്കന്മാർ 1:23
നാഥാന്‍ പ്രവാചകന്‍ വന്നിരിക്കുന്നു എന്നു രാജാവിനോടു അറിയിച്ചു. അവന്‍ രാജസന്നിധിയില്‍ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു.
1 ശമൂവേൽ 20:41
ബാല്യക്കാരന്‍ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവര്‍ തമ്മില്‍ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തില്‍ കരഞ്ഞുപോയി.
1 ശമൂവേൽ 24:8
ദാവീദും എഴുന്നേറ്റു ഗുഹയില്‍നിന്നു പുറത്തിറങ്ങി ശൌലിനോടുഎന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൌല്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.
1 ശമൂവേൽ 25:23
അബീഗയില്‍ ദാവീദിനെ കണ്ടപ്പോള്‍ ക്ഷണത്തില്‍ കഴുതപ്പുറത്തുനിന്നു ഇറങ്ങി ദാവീദിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
And the
1 രാജാക്കന്മാർ 2:20
ഞാന്‍ നിന്നോടു ഒരു ചെറിയ കാര്യം അപേക്ഷിക്കുന്നു; എന്റെ അപേക്ഷ തള്ളിക്കളയരുതു എന്നു അവള്‍ പറഞ്ഞു. രാജാവു അവളോടുഎന്റെ അമ്മേ, ചോദിച്ചാലും; ഞാന്‍ നിന്റെ അപേക്ഷ തള്ളുകയില്ല എന്നു പറഞ്ഞു.
എസ്ഥേർ 7:2
രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്തു രാജാവു എസ്ഥേരിനോടുഎസ്ഥേര്‍ രാജ്ഞിയേ, നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹം എന്തു? രാജ്യത്തില്‍ പാതിയോളമായാലും അതു നിവര്‍ത്തിച്ചു തരാം എന്നു പറഞ്ഞു.
മത്തായി 20:21
“നിനക്കു എന്തു വേണം” എന്നു അവന്‍ അവളോടു ചോദിച്ചു. അവള്‍ അവനോടുഈ എന്റെ പുത്രന്മാര്‍ ഇരുവരും നിന്റെ രാജ്യത്തില്‍ ഒരുത്തന്‍ നിന്റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിപ്പാന്‍ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
മത്തായി 20:32
യേശു നിന്നു അവരെ വിളിച്ചു“ഞാന്‍ നിങ്ങള്‍ക്കു എന്തു ചെയ്യേണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നു” എന്നു ചോദിച്ചു.