അരാമ്യര്‍ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യര്‍ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ ഞാന്‍ വന്നു നിനക്കു സഹായം ചെയ്യും.
അരാമ്യര്‍ ഔടിപ്പോയി എന്നു കണ്ടപ്പോള്‍ അമ്മോന്യരും അബീശായിയുടെ മുമ്പില്‍നിന്നു ഔടി പട്ടണത്തില്‍ കടന്നു. യോവാബ് അമ്മോന്യരെ വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
ആകയാല്‍ ഞാന്‍ നഗരം പിടിച്ചിട്ടു കീര്‍ത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചു കൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊള്‍ക എന്നു പറയിച്ചു.
29
അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.
30
അവന്‍ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയില്‍നിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേല്‍ രത്നം പതിച്ചിരുന്നു; അവര്‍ അതു ദാവീദിന്റെ തലയില്‍ വെച്ചു; അവന്‍ നഗരത്തില്‍നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
31
അവിടത്തെ ജനത്തെയും അവന്‍ പുറത്തു കൊണ്ടുവന്നു അവരെ ഈര്‍ച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവന്‍ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.