ఓబేదెదోము
1 ദിനവൃത്താന്തം 13:13
അങ്ങനെ ദാവീദ് പെട്ടകം തന്റെ അടുക്കല്‍ ദാവീദിന്റെ നഗരത്തില്‍ കൊണ്ടുവരാതെ ഗിത്യനായ ഔബേദ്-എദോമിന്റെ വീട്ടിലേക്കു മാറ്റി കൊണ്ടുപോയി.
1 ദിനവൃത്താന്തം 13:14
ദൈവത്തിന്റെ പെട്ടകം ഔബേദ്-എദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടില്‍ ഇരുന്നു; യഹോവ ഔബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു.
1 ദിനവൃത്താന്തം 15:18
അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്‍യ്യാവു, ബേന്‍ , യാസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഔബേദ്-എദോം, യെയീയേല്‍ എന്നിവരെ വാതില്‍ കാവല്‍ക്കാരായും നിയമിച്ചു.
1 ദിനവൃത്താന്തം 16:5
ആസാഫ് തലവന്‍ ; രണ്ടാമന്‍ സെഖര്‍യ്യാവു; പിന്നെ യെയീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഔബേദ്-എദോം, യെയീയേല്‍ എന്നിവര്‍ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.
1 ദിനവൃത്താന്തം 26:4-8
4
ഔബേദ്-എദോമിന്റെ പുത്രന്മാര്‍ശെമയ്യാവു ആദ്യജാതന്‍ ; യെഹോശാബാദ് രണ്ടാമന്‍ യോവാഹ് മൂന്നാമന്‍ ; സാഖാര്‍ നാലാമന്‍ ; നെഥനയേല്‍ അഞ്ചാമന്‍ ;
5
അമ്മിയേല്‍ ആറാമന്‍ ; യിസ്സാഖാര്‍ ഏഴാമന്‍ ; പെയൂലെഥായി എട്ടാമന്‍ . ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.
6
അവന്റെ മകനായ ശെമയ്യാവിന്നും പുത്രന്മാര്‍ ജനിച്ചിരുന്നു; അവര്‍ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന്നു പ്രമാണികള്‍ ആയിരുന്നു.
7
ശെമയ്യാവിന്റെ പുത്രന്മാര്‍ഒത്നി, രെഫായേല്‍, ഔബേദ്, എല്‍സാബാദ്;--അവന്റെ സഹോദരന്മാര്‍ പ്രാപ്തന്മാര്‍ ആയിരുന്നു--എലീഹൂ, സെമഖ്യാവു.
8
ഇവര്‍ എല്ലാവരും ഔബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവര്‍; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഔബേദ്-എദോമിന്നുള്ളവര്‍ അറുപത്തിരണ്ടുപേര്‍;
గిత్తీయు డగు
2 ശമൂവേൽ 4:3
ബെരോത്യര്‍ ഗിത്ഥയീമിലേക്കു ഔടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായി പാര്‍ക്കുംന്നു.
2 ശമൂവേൽ 15:19
രാജാവു ഗിത്യനായ ഇത്ഥായിയോടു പറഞ്ഞതു എന്തെന്നാല്‍നീയും ഞങ്ങളോടുകൂടെ വരുന്നതു എന്തിനു? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ പാര്‍ക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്റെ സ്ഥലത്തേക്കു തന്നേ പൊയ്ക്കൊള്‍ക;
2 ശമൂവേൽ 18:2
ദാവീദ് ജനത്തില്‍ മൂന്നില്‍ ഒരു പങ്കു യോവാബിന്റെ കൈക്കീഴും മൂന്നില്‍ ഒരു പങ്കു സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ കൈക്കീഴും മൂന്നില്‍ ഒരു പങ്കു ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചുഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവു ജനത്തോടു പറഞ്ഞു.