దావీదు హెబ్రోనునుండి వచ్చిన తరువాత యెరూష లేములోనుండి యింక అనేకమైన ఉపపత్నులను భార్యలను చేసికొనగా దావీదునకు ఇంకను పెక్కుమంది కుమారులును కుమార్తెలును పుట్టిరి
ആദിപുസ്തകം 25:5
എന്നാല്‍ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന്നു കൊടുത്തു.
ആദിപുസ്തകം 25:6
അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കള്‍ക്കോ അബ്രാഹാം ദാനങ്ങള്‍ കൊടുത്തു; താന്‍ ജീവനോടിരിക്കുമ്പോള്‍ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കല്‍നിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു.
ആവർത്തനം 17:17
1 ദിനവൃത്താന്തം 3:9
വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിന്‍ പുത്രന്മാരൊക്കെയും ഇവരത്രേ. താമാര്‍ അവരുടെ സഹോദരി ആയിരുന്നു.
1 ദിനവൃത്താന്തം 14:3-7
3
ദാവീദ് യെരൂശലേമില്‍വെച്ചു വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
4
യെരൂശലേമില്‍ വെച്ചു അവന്നു ജനിച്ച മക്കളുടെ പേരുകളാവിതുശമ്മൂവ, ശോബാബ്, നാഥാന്‍ ,
5
ശലോമോന്‍ , യിബ്ഹാര്‍, എലീശൂവ, എല്‍പേലെത്ത്,
6
നോഗഹ്, നേഫെഗ്, യാഫീയ,
7
എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.
2 ദിനവൃത്താന്തം 11:18-21
18
അവള്‍ അവന്നു യെയൂശ്, ശെമര്‍യ്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.
19
അവളുടെശേഷം അവന്‍ അബ്ശാലോമിന്റെ മകളായ മയഖയെ വിവാഹംകഴിച്ചു; അവള്‍ അവന്നു അബീയാവു, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.
20
രെഹബെയാം തന്റെ സകലഭാര്യമാരിലും വെപ്പാട്ടികളിലും വെച്ചു അബ്ശാലോമിന്റെ മകളായ മയഖയെ അധികം സ്നേഹിച്ചു; അവന്‍ പതിനെട്ടു ഭാര്യമാരെയും അറുപതു വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ടു പുത്രന്മാരെയും അറുപതു പുത്രിമാരെയും ജനിപ്പിച്ചു.
21
രെഹബെയാം മയഖയുടെ മകനായ അബീയാവെ രാജാവാക്കുവാന്‍ ഭാവിച്ചതുകൊണ്ടു അവനെ അവന്റെ സഹോദരന്മാരില്‍ തലവനും പ്രധാനിയുമായി നിയമിച്ചു.
2 ദിനവൃത്താന്തം 13:21
അവന്‍ മരിച്ചുപോയി. എന്നാല്‍ അബീയാവു ബലവാനായ്തീര്‍ന്നു; അവന്‍ പതിന്നാലു ഭാര്യമാരെ വിവാഹം കഴിച്ചു ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ചു.