sought
1 ശമൂവേൽ 18:11
ദാവീദിനെ ചുവരോടുചേര്‍ത്തു കുത്തുവാന്‍ വിചാരിച്ചുകൊണ്ടു ശൌല്‍ കുന്തം ചാടി; എന്നാല്‍ ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പില്‍നിന്നു മാറിക്കളഞ്ഞു.
1 ശമൂവേൽ 19:2-11
2
എങ്കിലും ശൌലിന്റെ മകനായ യോനാഥാന്നു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാന്‍ ദാവീദിനോടുഎന്റെ അപ്പനായ ശൌല്‍ നിന്നെ കൊല്ലുവാന്‍ നോക്കുന്നു; ആകയാല്‍ നീ രാവിലെ സൂക്ഷിച്ചു ഗൂഢമായോരു സ്ഥലത്തു ഒളിച്ചുപാര്‍ക്ക.
3
ഞാന്‍ പുറപ്പെട്ടു നീ ഇരിക്കുന്ന വയലില്‍ എന്റെ അപ്പന്റെ അടുക്കല്‍ നിന്നെക്കുറിച്ചു എന്റെ അപ്പനോടു സംസാരിക്കും; ഞാന്‍ ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം എന്നു പറഞ്ഞു.
4
അങ്ങനെ യോനാഥാന്‍ തന്റെ അപ്പനായ ശൌലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതുരാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവന്‍ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികള്‍ നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു.
5
അവന്‍ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലാ യിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാല്‍ നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു?
6
യോനാഥാന്റെ വാക്കു കേട്ടുയഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൌല്‍ സത്യം ചെയ്തു.
7
പിന്നെ യോനാഥാന്‍ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാന്‍ ദാവീദിനെ ശൌലിന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയില്‍നില്‍ക്കയും ചെയ്തു.
8
പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ടു ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവര്‍ അവന്റെ മുമ്പില്‍നിന്നു ഔടി.
9
യഹോവയുടെ പക്കല്‍നിന്നു ദുരാത്മാവു പിന്നെയും ശൌലിന്റെമേല്‍ വന്നു; അവന്‍ കയ്യില്‍ കുന്തവും പിടിച്ചു തന്റെ അരമനയില്‍ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
10
അപ്പോള്‍ ശൌല്‍ ദാവീദിനെ കുന്തംകൊണ്ടു ചുവരോടുചേര്‍ത്തു കുത്തുവാന്‍ നോക്കി; അവനോ ശൌലിന്റെ മുമ്പില്‍നിന്നു മാറിക്കളഞ്ഞു. കുന്തം ചുവരില്‍ തറെച്ചു; ദാവീദ് ആ രാത്രിയില്‍തന്നേ ഔടിപ്പോയി രക്ഷപ്പെട്ടു.
11
ദാവീദിനെ കാത്തുനിന്നു രാവിലെ കൊന്നുകളയേണ്ടതിന്നു ശൌല്‍ അവന്റെ വീട്ടിലേക്കു ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖള്‍ അവനോടുഈ രാത്രിയില്‍ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കില്‍ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.
1 ശമൂവേൽ 19:15-11
1 ശമൂവേൽ 20:1
ദാവീദ് രാമയിലെ നയ്യോത്തില്‍നിന്നു ഔടി യോനാഥാന്റെ അടുക്കല്‍ ചെന്നുഞാന്‍ എന്തു ചെയ്തു? എന്റെ കുറ്റം എന്തു? നിന്റെ അപ്പന്‍ എന്നെ കൊല്ലുവാന്‍ അന്വേഷിക്കേണ്ടതിന്നു അവനോടു ഞാന്‍ ചെയ്ത പാപം എന്തു എന്നു ചോദിച്ചു.
1 ശമൂവേൽ 23:15
തന്റെ ജീവനെ തേടി ശൌല്‍ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടില്‍ ആയിരുന്നു.
1 ശമൂവേൽ 25:29
മനുഷ്യന്‍ നിന്നെ പിന്തുര്‍ന്നു നിനക്കു ജീവഹാനി വരുത്തുവാന്‍ എഴുന്നേറ്റാലും യജമാനന്റെ പ്രാണന്‍ നിന്റെ ദൈവമായ യഹോവയുടെ പക്കല്‍ ജീവഭാണ്ഡത്തില്‍ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവന്‍ കവിണയുടെ തടത്തില്‍നിന്നു എന്നപോലെ എറിഞ്ഞുകളയും.
സങ്കീർത്തനങ്ങൾ 63:9
എന്നാല്‍ അവര്‍ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.
സങ്കീർത്തനങ്ങൾ 63:10
അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും; കുറുനരികള്‍ക്കു അവര്‍ ഇരയായ്തീരും.
സങ്കീർത്തനങ്ങൾ 71:24
എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ചു സംസാരിക്കും; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു. (ശലോമോന്റെ ഒരു സങ്കീര്‍ത്തനം.)
മത്തായി 2:20
അവന്‍ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേല്‍ദേശത്തു വന്നു.
యెహోవా
2 ശമൂവേൽ 18:19
അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്ഞാന്‍ ഔടിച്ചെന്നു രാജാവിനോടു, യഹോവ അവന്നുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വര്‍ത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു.
2 ശമൂവേൽ 18:31
ഉടനെ കൂശ്യന്‍ വന്നുയജമാനനായ രാജാവിന്നു ഇതാ നല്ല വര്‍ത്തമാനം; നിന്നോടു എതിര്‍ത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യന്‍ പറഞ്ഞു.
2 ശമൂവേൽ 22:48
ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
ലൂക്കോസ് 18:7
ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘ ക്ഷമയുള്ളവന്‍ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?
ലൂക്കോസ് 18:8
വേഗത്തില്‍ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്നാല്‍ മനുഷ്യപുത്രന്‍ വരുമ്പോള്‍ അവന്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ എന്നു കര്‍ത്താവു പറഞ്ഞു.
വെളിപ്പാട് 6:10
വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില്‍ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവര്‍ ഉറക്കെ നിലവിളിച്ചു.
വെളിപ്പാട് 18:20
സ്വര്‍ഗ്ഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോടു നിങ്ങള്‍ക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ടു അവളെച്ചൊല്ലി ആനന്ദിപ്പിന്‍ .