దుర్మార్గులైన
1 രാജാക്കന്മാർ 2:32
അവന്റെ രക്തപാതകം യഹോവ അവന്റെ തലമേല്‍ തന്നേ വരുത്തും; യിസ്രായേലിന്റെ സേനാധിപതിയായ നേരിന്റെ മകന്‍ അബ്നേര്‍, യെഹൂദയുടെ സേനാധിപതിയായ യേഥെരിന്റെ മകന്‍ അമാസാ എന്നിങ്ങനെ തന്നെക്കാള്‍ നീതിയും സല്‍ഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവന്‍ എന്റെ അപ്പനായ ദാവീദ് അറിയാതെ വാള്‍കൊണ്ടു വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.
സദൃശ്യവാക്യങ്ങൾ 25:26
ദുഷ്ടന്റെ മുമ്പില്‍ കുലുങ്ങിപ്പോയ നീതിമാന്‍ കലങ്ങിയ കിണറ്റിന്നും മലിനമായ ഉറവിന്നും സമം.
ഹബക്കൂക്ക് 1:4
അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടന്‍ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ടു ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.
ഹബക്കൂക്ക് 1:12
എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങള്‍ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.
1 യോഹന്നാൻ 3:12
കയീന്‍ ദുഷ്ടനില്‍നിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാന്‍ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.
require
2 ശമൂവേൽ 3:27
അബ്നേര്‍ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോള്‍ യോവാബ് സ്വകാര്യം പറവാന്‍ അവനെ പടിവാതില്‍ക്കല്‍ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവെച്ചു അവനെ വയറ്റത്തു കുത്തികൊന്നുകളഞ്ഞു.
2 ശമൂവേൽ 3:39
ഞാന്‍ രാജാഭിഷേകം പ്രാപിച്ചവന്‍ എങ്കിലും ഇന്നു ബലഹിനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാര്‍ എനിക്കു ഒതുങ്ങാത്ത കഠനിന്മാരത്രേ; ദുഷ്ടത പ്രവര്‍ത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.
ആദിപുസ്തകം 9:5
നിങ്ങളുടെ പ്രാണാനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാന്‍ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാന്‍ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും.
ആദിപുസ്തകം 9:6
ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാല്‍ അവന്റെ രക്തം മനുഷ്യന്‍ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.
പുറപ്പാട് 21:12
ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.
സംഖ്യാപുസ്തകം 35:31-34
31
മരണയോഗ്യനായ കുലപാതകന്റെ ജീവന്നുവേണ്ടി നിങ്ങള്‍ വീണ്ടെടുപ്പു വില വാങ്ങരുതു; അവന്‍ മരണശിക്ഷ തന്നേ അനുഭവിക്കേണം.
32
സങ്കേതനഗരത്തിലേക്കു ഔടിപ്പോയവന്‍ പുരോഹിതന്റെ മരണത്തിന്നു മുമ്പെ നാട്ടില്‍ മടങ്ങിവന്നു പാര്‍ക്കേണ്ടതിന്നും നിങ്ങള്‍ വീണ്ടെടുപ്പുവില വാങ്ങരുതു.
33
നിങ്ങള്‍ പാര്‍ക്കുംന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തില്‍ ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താല്‍ അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധമല്ല.
34
അതു കൊണ്ടു ഞാന്‍ അധിവസിക്കുന്ന നിങ്ങളുടെ പാര്‍പ്പിടമായ ദേശം അശുദ്ധമാക്കരുതു; യിസ്രായേല്‍മക്കളുടെ മദ്ധ്യേ യഹോവയായ ഞാന്‍ അധിവസിക്കുന്നു.
സങ്കീർത്തനങ്ങൾ 9:12
രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവന്‍ അവരെ ഓര്‍ക്കുന്നു; എളിയവരുടെ നിലവിളിയെ അവന്‍ മറക്കുന്നതുമില്ല.
from
ആദിപുസ്തകം 4:11
ഇപ്പോള്‍ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യില്‍ നിന്നു ഏറ്റുകൊള്‍വാന്‍ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.
ആദിപുസ്തകം 6:13
ദൈവം നോഹയോടു കല്പിച്ചതെന്തെന്നാല്‍സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പില്‍ വന്നിരിക്കുന്നു; ഭൂമി അവരാല്‍ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാന്‍ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.
ആദിപുസ്തകം 7:23
ഭൂമിയില്‍ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയില്‍ ഉണ്ടായിരുന്ന സകലജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയില്‍നിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തില്‍ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു.
പുറപ്പാട് 9:15
ഇപ്പോള്‍ തന്നേ ഞാന്‍ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാല്‍ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയില്‍ നിന്നു ഛേദിച്ചുകളയുമായിരുന്നു.
സങ്കീർത്തനങ്ങൾ 109:15
അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഔര്‍ക്കുംമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.
സദൃശ്യവാക്യങ്ങൾ 2:22
എന്നാല്‍ ദുഷ്ടന്മാര്‍ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികള്‍ അതില്‍നിന്നു നിര്‍മ്മൂലമാകും.
യിരെമ്യാവു 10:11
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഒഴിഞ്ഞുപോകുവാന്‍ കഴിയാത്ത ഒരനര്‍ത്ഥം ഞാന്‍ അവര്‍ക്കും വരുത്തും; അവര്‍ എന്നോടു നിലവിളിച്ചാലും ഞാന്‍ കേള്‍ക്കയില്ല.