as
2 ശമൂവേൽ 15:6
രാജാവിന്റെ അടുക്കല്‍ ന്യായവിസ്താരത്തിന്നു വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നേ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.
2 ശമൂവേൽ 15:13
അനന്തരം ഒരു ദൂതന്‍ ദാവീദിന്റെ അടുക്കല്‍വന്നുയിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യേജിച്ചുപോയി എന്നറിയിച്ചു.
സങ്കീർത്തനങ്ങൾ 62:9
സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷകുമത്രേ; തുലാസിന്റെ തട്ടില്‍ അവര്‍ പൊങ്ങിപ്പോകും; അവര്‍ ആകപ്പാടെ ഒരു ശ്വാസത്തേക്കാള്‍ ലഘുവാകുന്നു.
മർക്കോസ് 7:37
അവന്‍ സകലവും നന്നായി ചെയ്തു; ചെകിടരെ കേള്‍ക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
മർക്കോസ് 15:11-13
11
എന്നാല്‍ അവന്‍ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന്നു ചോദിപ്പാന്‍ മഹാപുരോഹിതന്മാര്‍ പുരുഷാരത്തെ ഉത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
12
പീലാത്തൊസ് പിന്നെയും അവരോടുഎന്നാല്‍ യെഹൂദന്മാരുടെ രാജാവു എന്നു നിങ്ങള്‍ പറയുന്നവനെ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചു.
13
അവനെ ക്രൂശിക്ക എന്നു അവര്‍ വീണ്ടും നിലവിളിച്ചു.