కిల్యాబు
1 ദിനവൃത്താന്തം 3:1
ഹെബ്രോനില്‍വെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതുയിസ്രെയേല്‍ക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോന്‍ ആദ്യ ജാതന്‍ ; കര്‍മ്മേല്‍ക്കാരത്തിയായ അബിഗയില്‍ പ്രസവിച്ച ദാനീയേല്‍ രണ്ടാമന്‍ ;
Daniel
2 ശമൂവേൽ 2:2
അങ്ങനെ ദാവീദ് യിസ്രെയേല്‍ക്കാരത്തി അഹീനോവം, കര്‍മ്മേല്യന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു.
1 ശമൂവേൽ 25:3
അവന്നു നാബാല്‍ എന്നും അവന്റെ ഭാര്യകൂ അബീഗയില്‍എന്നും പേര്‍. അവള്‍ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠൂരനും ദുഷ്കര്‍മ്മിയും ആയിരുന്നു. അവന്‍ കാലേബ് വംശക്കാരന്‍ ആയിരുന്നു.
1 ശമൂവേൽ 25:42
ഉടനെ അബീഗയില്‍ എഴുന്നേറ്റു തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാര്യയായി തീര്‍ന്നു.
అబ్షాలోము
2 ശമൂവേൽ 13:20-28
20
അവളുടെ സഹോദരനായ അബ്ശാലോം അവളോടുനിന്റെ സഹോദരനായ അമ്നോന്‍ നിന്റെ അടുക്കല്‍ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവന്‍ നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സില്‍ വെക്കരുതു എന്നു പറഞ്ഞു. അങ്ങനെ താമാര്‍ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടില്‍ ഏകാകിയായി പാര്‍ത്തു.
21
ദാവീദ് രാജാവു ഈ കാര്യം ഒക്കെയും കേട്ടപ്പോള്‍ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
22
എന്നാല്‍ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോന്‍ അവമാനിച്ചതുകൊണ്ടു അബ്ശാലോം അവനെ ദ്വേഷിച്ചു.
23
രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന്നു എഫ്രയീമിന്നു സമിപത്തുള്ള ബാല്‍ഹാസോരില്‍ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു.
24
അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നുഅടിയന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടു; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു.
25
രാജാവു അബ്ശാലോമിനോടുവേണ്ടാ മകനേ, ഞങ്ങള്‍ എല്ലാവരും വന്നാല്‍ നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവന്‍ അവനെ നിര്‍ബ്ബന്ധിച്ചിട്ടും പോകുവാന്‍ മനസ്സാകാതെ അവന്‍ അവനെ അനുഗ്രഹിച്ചു.
26
അപ്പോള്‍ അബ്ശാലോംഅങ്ങനെയെങ്കില്‍ എന്റെ സഹോദരന്‍ അമ്നോന്‍ ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവു അവനോടുഅവന്‍ പോരുന്നതു എന്തിന്നു എന്നു പറഞ്ഞു.
27
എങ്കിലും അബ്ശാലോം നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു.
28
എന്നാല്‍ അബ്ശാലോം തന്റെ ബാല്യക്കാരോടുനോക്കിക്കൊള്‍വിന്‍ ; അമ്നോന്‍ വീഞ്ഞുകുടിച്ചു ആനന്ദിച്ചിരിക്കുന്നേരം ഞാന്‍ നിങ്ങളോടുഅമ്നോനെ അടിച്ചുകൊല്ലുവിന്‍ എന്നു പറയുമ്പോള്‍ നിങ്ങള്‍ അവനെ കൊല്ലുവിന്‍ ; ഭയപ്പെടരുതു; ഞാനല്ലയോ നിങ്ങളോടു കല്പിച്ചതു? നിങ്ങള്‍ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍ എന്നു കല്പിച്ചു.
2 ശമൂവേൽ 14:24-33
24
എന്നാല്‍ രാജാവുഅവന്‍ തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവന്‍ കാണരുതു എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടില്‍ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.
25
എന്നാല്‍ എല്ലായിസ്രായേലിലും സൌന്ദര്യംകൊണ്ടു അബ്ശാലോമിനോളം ശ്ളാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടു മുടിവരെ അവന്നു ഒരു ഊനവും ഇല്ലായിരുന്നു.
26
അവന്‍ തന്റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചുകളയും; അതു തനിക്കു ഭാരമായിരിക്കയാല്‍ അത്രേ കത്രിപ്പിച്ചതു; അവന്റെ തലമുടി കത്രിച്ചാല്‍ രാജതൂക്കത്തിന്നു ഇരുനൂറു ശേക്കെല്‍ കാണും.
27
അബ്ശാലോമിന്നു മൂന്നു പുത്രന്മാരും താമാര്‍ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവള്‍ സൌന്ദര്യമുള്ള സ്ത്രീ ആയിരുന്നു.
28
രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമില്‍ പാര്‍ത്തു.
29
ആകയാല്‍ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കല്‍ അയക്കേണ്ടതിന്നു അവനെ വിളിപ്പാന്‍ ആളയച്ചു. എന്നാല്‍ അവന്‍ അവന്റെ അടുക്കല്‍ ചെന്നില്ല. രണ്ടാമതു പറഞ്ഞയച്ചിട്ടും അവന്‍ ചെന്നില്ല.
30
അതുകൊണ്ടു അവന്‍ തന്റെ ഭൃത്യന്മാരോടുഎന്റെ നിലത്തിന്നരികെ യോവാബിന്നു ഒരു നിലം ഉണ്ടല്ലോ; അതില്‍ യവം വിളഞ്ഞുകിടക്കുന്നു; നിങ്ങള്‍ ചെന്നു അതു തീവെച്ചു ചുട്ടുകളവിന്‍ എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാര്‍ ആ കൃഷി ചുട്ടുകളഞ്ഞു.
31
അപ്പോള്‍ യോവാബ് എഴുന്നേറ്റു അബ്ശാലോമിന്റെ വീട്ടില്‍ ചെന്നു അവനോടുനിന്റെ ഭൃത്യന്മാര്‍ എന്റെ കൃഷി ചുട്ടുകളഞ്ഞതു എന്തു എന്നു ചോദിച്ചു.
32
അബ്ശാലോം യോവാബിനോടുഞാന്‍ ഗെശൂരില്‍നിന്നു എന്തിന്നു വന്നിരിക്കുന്നു? ഞാന്‍ അവിടെത്തന്നേ പാര്‍ത്തിരുന്നെങ്കില്‍ കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാന്‍ നിന്നെ അവന്റെ അടുക്കല്‍ അയക്കേണ്ടതിന്നു നീ ഇവിടെ വരേണം എന്നു ഞാന്‍ പറഞ്ഞയച്ചുവല്ലോ; എനിക്കു ഇപ്പോള്‍ രാജാവിന്റെ മുഖം കാണേണം; എന്നില്‍ കുറ്റം ഉണ്ടെങ്കില്‍ അവന്‍ എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു.
33
യോവാബ് രാജാവിന്റെ അടുക്കല്‍ ചെന്നു വസ്തുത അറിയിച്ചു; അവന്‍ അബ്ശാലോമിനെ വിളിപ്പിച്ചു; അവന്‍ രാജാവിന്റെ അടുക്കല്‍ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവു അബ്ശാലോമിനെ ചുംബിച്ചു.
2 ശമൂവേൽ 15:1-18
1
അനന്തരം അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്റെ മുമ്പില്‍ ഔടുവാന്‍ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
2
അബ്ശാലോം അതികാലത്തു എഴുന്നേറ്റു പടിവാതില്‍ക്കല്‍ വഴിയരികെ നിലക്കും; ആരെങ്കിലും വ്യവഹാരം ഉണ്ടായിട്ടു രാജാവിന്റെ അടുക്കല്‍ വിസ്താരത്തിന്നായി വരുമ്പോള്‍ അബ്ശാലോം അവനെ വിളിച്ചുനീ ഏതു പട്ടണക്കാരന്‍ എന്നു ചോദിക്കും; അടിയന്‍ യിസ്രായേലില്‍ ഇന്ന ഗോത്രക്കാരന്‍ എന്നു അവന്‍ പറയുമ്പോള്‍
3
അബ്ശാലോം അവനോടുനിന്റെ കാര്യം ന്യായവും നേരുമുള്ളതു; എങ്കിലും നിന്റെ കാര്യം കേള്‍പ്പാന്‍ രാജാവു ആരെയും കല്പിച്ചാക്കീട്ടില്ലല്ലോ എന്നു പറയും.
4
ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കല്‍ വന്നിട്ടു ഞാന്‍ അവര്‍ക്കും ന്യായം തീര്‍പ്പാന്‍ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കില്‍ കൊള്ളായിരുന്നു എന്നും അബ്ശാലോം പറയും.
5
ആരെങ്കിലും അവനെ നമസ്കരിപ്പാന്‍ അടുത്തു ചെന്നാല്‍ അവന്‍ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും.
6
രാജാവിന്റെ അടുക്കല്‍ ന്യായവിസ്താരത്തിന്നു വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നേ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.
7
നാലുസംവത്സരം കഴിഞ്ഞപ്പോള്‍ അബ്ശാലോം രാജാവിനോടു പറഞ്ഞതുഞാന്‍ യഹോവേക്കു നേര്‍ന്ന ഒരു നേര്‍ച്ച ഹെബ്രോനില്‍ ചെന്നു കഴിപ്പാന്‍ അനുവാദം തരേണമേ.
8
യഹോവ എന്നെ യെരൂശലേമിലേക്കു മടക്കിവരുത്തിയാല്‍ യഹോവേക്കു ഒരു ആരാധന കഴിക്കും എന്നു അടിയന്‍ അരാമിലെ ഗെശൂരില്‍ പാര്‍ത്ത കാലം ഒരു നേര്‍ച്ച നേര്‍ന്നിരുന്നു.
9
രാജാവു അവനോടുസമാധാനത്തോടെ പോക എന്നു പറഞ്ഞു. അവന്‍ എഴുന്നേറ്റു ഹെബ്രോനിലേക്കു പോയി.
10
എന്നാല്‍ അബ്ശാലോം യിസ്രായേല്‍ഗോത്രങ്ങളില്‍ എല്ലാടവും ചാരന്മാരെ അയച്ചുനിങ്ങള്‍ കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്ശാലോം ഹെബ്രോനില്‍ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിന്‍ എന്നു പറയിച്ചിരുന്നു.
11
അബ്ശാലോമിനോടുകൂടെ യെരൂശലേമില്‍നിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേര്‍ പോയിരുന്നു. അവര്‍ ഒന്നും അറിയാതെ തങ്ങളുടെ പരമാര്‍ത്ഥതയിലായിരുന്നു പോയതു.
12
അബ്ശാലോം യാഗം കഴിക്കുമ്പോള്‍ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെല്‍ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനില്‍നിന്നു ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്റെ അടുക്കല്‍ വന്നുകൂടുകയാല്‍ കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.
13
അനന്തരം ഒരു ദൂതന്‍ ദാവീദിന്റെ അടുക്കല്‍വന്നുയിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യേജിച്ചുപോയി എന്നറിയിച്ചു.
14
അപ്പോള്‍ ദാവീദ് യെരൂശലേമില്‍ തന്നോടു കൂടെയുള്ള സകലഭൃത്യന്മാരോടുംനാം എഴുന്നേറ്റു ഔടിപ്പോക; അല്ലെങ്കില്‍ നമ്മില്‍ ആരും അബ്ശാലോമിന്റെ കയ്യില്‍നിന്നു തെറ്റിപ്പോകയില്ല; അവന്‍ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്കു അനര്‍ത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാല്‍ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു ക്ഷണത്തില്‍ പുറപ്പെടുവിന്‍ എന്നു പറഞ്ഞു.
15
രാജഭൃത്യന്മാര്‍ രാജാവിനോടുയജമാനനായ രാജാവിന്റെ ഹിതമൊക്കെയും അടിയങ്ങള്‍ക്കു സമ്മതം എന്നു പറഞ്ഞു.
16
അങ്ങനെ രാജാവു പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിഞ്ചെന്നു; എന്നാല്‍ രാജധാനി സൂക്ഷിപ്പാന്‍ രാജാവു പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു.
17
ഇങ്ങനെ രാജാവു പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവര്‍ ബേത്ത്-മെര്‍ഹാക്കില്‍ നിന്നു;
18
അവന്റെ സകലഭൃത്യന്മാരും അവന്റെ അരികത്തുകൂടി കടന്നുപോയി; എല്ലാക്രേത്യരും എല്ലാപ്ളേത്യരും അവനോടുകൂടെ ഗത്തില്‍നിന്നു പോന്നിരുന്ന അറുനൂറുപേരായ എല്ലാഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി.
2 ശമൂവേൽ 17:1-14
1
അനന്തരം അഹീഥോഫെല്‍ അബ്ശാലോമിനോടു പറഞ്ഞതുഞാന്‍ പന്തീരായിരം പേരെ തിരഞ്ഞെടുത്തു പുറപ്പെട്ടു ഇന്നു രാത്രി തന്നേ ദാവീദിനെ പിന്തുടരട്ടെ.
2
ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാന്‍ ആക്രമിച്ചു ഭ്രമിപ്പിക്കും; അപ്പോള്‍ അവനോടുകൂടെയുള്ള ജനമൊക്കെയും ഔടിപ്പോകും; ഞാന്‍ രാജാവിനെ മാത്രം വെട്ടിക്കളയും.
3
പിന്നെ ഞാന്‍ സകലജനത്തെയും നിന്റെ അടുക്കല്‍ മടക്കിവരുത്തും; നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരും മടങ്ങിവരുമ്പോള്‍ സകലജനവും സമാധാനത്തോടെ ഇരിക്കും.
4
ഈ വാക്കു അബ്ശാലോമിന്നും യിസ്രായേല്‍മൂപ്പന്മാര്‍ക്കൊക്കെയും വളരെ ബോധിച്ചു.
5
എന്നാല്‍ അബ്ശാലോംഅര്‍ഖ്യനായ ഹൂശായിയെ വിളിക്ക; അവന്റെ അഭിപ്രായവും കേള്‍ക്കാമല്ലോ എന്നു പറഞ്ഞു.
6
ഹൂശായി അബ്ശാലോമിന്റെ അടുക്കല്‍ വന്നപ്പോള്‍ അബ്ശാലോം അവനോടുഇന്നിന്നപ്രാകരം അഹീഥോഫെല്‍ പറഞ്ഞിരിക്കുന്നു; അവന്‍ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കില്‍ നീ പറക എന്നു പറഞ്ഞു.
7
ഹൂശായി അബ്ശാലോമിനോടു പറഞ്ഞതെന്തെന്നാല്‍അഹീഥോഫെല്‍ ഈ പ്രാവശ്യം പറഞ്ഞ ആലോചന നന്നല്ല.
8
നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും കാട്ടില്‍ കുട്ടികള്‍ കവര്‍ന്നുപോയ കരടിയെപ്പോലെ ഉഗ്രമാനസന്മാരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്റെ അപ്പന്‍ യോദ്ധാവാകുന്നു. അവന്‍ ജനത്തോടുകൂടെ രാപാര്‍ക്കയില്ല.
9
അവന്‍ ഇപ്പോള്‍ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കയായിരിക്കും; ആരംഭത്തിങ്കല്‍ തന്നേ ഇവരില്‍ ചിലര്‍ പട്ടുപോയാല്‍ അതു കേള്‍ക്കുന്ന എല്ലാവരും അബ്ശാലോമിന്റെ പക്ഷക്കാരില്‍ സംഹാരമുണ്ടായി എന്നു പറയും.
10
അപ്പോള്‍ സീംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനും കൂടെ അശേഷം ഉരുകിപ്പോകും; നിന്റെ അപ്പന്‍ വീരനും അവനോടുകൂടെയുള്ളവര്‍ ശൂരന്മാരും എന്നു എല്ലായിസ്രായേലും അറിയുന്നു.
11
ആകയാല്‍ ഞാന്‍ പറയുന്ന ആലോചന എന്തെന്നാല്‍ദാന്‍ മുതല്‍ ബേര്‍-ശേബവരെ കടല്‍ക്കരയിലെ മണല്‍പോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കല്‍ ഒന്നിച്ചു കൂടുകയും തിരുമേനി തന്നേ യുദ്ധത്തിന്നു എഴുന്നെള്ളുകയും വേണം.
12
അവനെ കാണുന്നേടത്തു നാം അവനെ ആക്രമിച്ചു മഞ്ഞു ഭൂമിയില്‍ പൊഴിയുന്നതുപോലെ അവന്റെമേല്‍ ചെന്നു വീഴും; പിന്നെ അവനാകട്ടെ അവനോടു കൂടെയുള്ള എല്ലാവരിലും ഒരുത്തന്‍ പോലും ആകട്ടെ ശേഷിക്കയില്ല.
13
അവന്‍ ഒരു പട്ടണത്തില്‍ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന്നു കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും കാണാതാകുംവരെ അതിനെ നദിയില്‍ വലിച്ചിട്ടുകളയും.
14
അപ്പോള്‍ അബ്ശാലോമും എല്ലാ യിസ്രായേല്യരുംഅഹീഥോഫെലിന്റെ ആലോചനയെക്കാള്‍ അര്‍ഖ്യനായ ഹൂശായിയുടെ ആലോചന നല്ലതു എന്നു പറഞ്ഞു. അബ്ശാലോമിന്നു അനര്‍ത്ഥം വരേണ്ടതിന്നു അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യര്‍ത്ഥമാക്കുവാന്‍ യഹോവ നിശ്ചയിച്ചിരുന്നു.
2 ശമൂവേൽ 18:9-18
9
അബ്ശാലോം ദാവീദിന്റെ ചേവകര്‍ക്കും എതിര്‍പ്പെട്ടു; അബ്ശാലോം കോവര്‍കഴുതപ്പുറത്തു ഔടിച്ചുപോകുമ്പോള്‍ കോവര്‍കഴുത കൊമ്പു തിങ്ങിനിലക്കുന്ന ഒരു വലിയ കരുവേലകത്തിന്‍ കീഴെ എത്തി; അവന്റെ തലമുടി കരുവേലകത്തില്‍ പിടിപെട്ടിട്ടു അവന്‍ ആകാശത്തിന്നും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴില്‍നിന്നു കോവര്‍കഴുത ഔടിപ്പോയി.
10
ഒരുത്തന്‍ അതു കണ്ടിട്ടുഅബ്ശാലോം ഒരു കരുവേലകത്തില്‍ തൂങ്ങിക്കിടക്കുന്നതു ഞാന്‍ കണ്ടു എന്നു യോവാബിനോടു അറിയിച്ചു.
11
യോവാബ് തന്നെ അറിയിച്ചവനോടുനീ അവനെ കണ്ടിട്ടു അവിടെവെച്ചുതന്നേ വെട്ടിക്കളയാഞ്ഞതു എന്തു? ഞാന്‍ നിനക്കു പത്തു ശേക്കെല്‍ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.
12
അവന്‍ യോവാബിനോടു പറഞ്ഞതുആയിരം ശേക്കെല്‍ വെള്ളി എനിക്കു തന്നാലും ഞാന്‍ രാജകുമാരന്റെ നേരെ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ എന്നു രാജാവു നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങള്‍ കേള്‍ക്കെയല്ലോ കല്പിച്ചതു.
13
അല്ല, ഞാന്‍ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കില്‍--രാജാവിന്നു ഒന്നും മറവായിരിക്കയില്ലല്ലോ--നീ തന്നേ എന്നോടു അകന്നു നിലക്കുമായിരുന്നു.
14
എന്നാല്‍ യോവാബ്ഞാന്‍ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കയ്യില്‍ എടുത്തു അബ്ശാലോം കരുവേലകത്തില്‍ ജീവനോടു തൂങ്ങിക്കിടക്കുമ്പോള്‍ തന്നേ അവയെ അവന്റെ നെഞ്ചിന്നകത്തു കുത്തിക്കടത്തി.
15
യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാര്‍ വളഞ്ഞു നിന്നു അബ്ശാലോമിനെ അടിച്ചുകൊന്നു.
16
പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ടു അവര്‍ യിസ്രായേലിനെ പിന്തുടരുന്നതു വിട്ടുമടങ്ങി.
17
അബ്ശാലോമിനെ അവര്‍ എടുത്തു വനത്തില്‍ ഒരു വലിയ കുഴിയില്‍ ഇട്ടു; അവന്റെ മേല്‍ ഏറ്റവും വലിയോരു കല്‍ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്കു ഔടിപ്പോയി.
18
അബ്ശാലോം ജീവനോടിരുന്ന സമയംഎന്റെ പേര്‍ നിലനിര്‍ത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിന്‍ താഴ്വരയിലെ തൂണ്‍ എടുത്തു നാട്ടി അതിന്നു തന്റെ പേര്‍ വിളിച്ചിരുന്നു; അതിന്നു ഇന്നുവരെ അബ്ശാലോമിന്റെ ജ്ഞാപക സ്തംഭം എന്നു പറഞ്ഞുവരുന്നു.
2 ശമൂവേൽ 18:33-18
తల్మయి
2 ശമൂവേൽ 13:37
എന്നാല്‍ അബ്ശാലോം ഔടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂര്‍രാജാവായ താല്മായിയുടെ അടുക്കല്‍ ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.
2 ശമൂവേൽ 13:38
ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്കു ഔടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു.
గెషూరు
ആവർത്തനം 3:14
മാഖീരിന്നു ഞാന്‍ ഗിലെയാദ് ദേശം കൊടുത്തു.
യോശുവ 13:13
എന്നാല്‍ യിസ്രായേല്‍മക്കള്‍ ഗെശൂര്‍യ്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവര്‍ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയില്‍ പാര്‍ത്തുവരുന്നു.
1 ശമൂവേൽ 27:8
ദാവീദും അവന്റെ ആളുകളും ഗെശൂര്‍യ്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്നു ആക്രമിച്ചു. ഇവര്‍ ശൂര്‍വരെയും മിസ്രയീംദേശംവരെയുമുള്ള നാട്ടിലെ പൂര്‍വ്വ നിവാസികളായിരുന്നു.