അതിന്നു യെഹൂദാ അവനോടു പറഞ്ഞതു നിങ്ങളുടെ സഹോദരന്‍ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീര്‍ച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
അതിന്നു ഞങ്ങള്‍ഞങ്ങള്‍ പൊയ്ക്കൂടാ; അനുജന്‍ കൂടെ ഉണ്ടെങ്കില്‍ ഞങ്ങള്‍ പോകാം; അനുജന്‍ ഇല്ലാതെ ഞങ്ങള്‍ക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാന്‍ പാടില്ല എന്നു പറഞ്ഞു.
ഇങ്ങനെ അബ്നേരും അവനോടുകൂടെ ഇരുപതു പുരുഷന്മാരും ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു. ദാവീദ് അബ്നേരിന്നും കൂടെയുള്ളവര്‍ക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.
21
അബ്നേര്‍ ദാവീദിനോടുഞാന്‍ ചെന്നു യിസ്രായേലൊക്കെയും യജമാനനായ രാജാവിനോടു ഉടമ്പടി ചെയ്യേണ്ടതിന്നു അവരെ നിന്റെ അടുക്കല്‍ കൂട്ടിവരുത്തും; അപ്പോള്‍ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവര്‍ക്കും രാജാവായിരിക്കാം എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവന്‍ സമാധാനത്തോടെ പോയി.
22
അപ്പേള്‍ ദാവീദിന്റെ ചേവകരും യോവാബും ഒരു കവര്‍ച്ചപ്പട കഴിഞ്ഞു വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാല്‍ ദാവീദ് അബ്നേരിനെ യാത്രയയക്കയും അവന്‍ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാല്‍ അവന്‍ അന്നേരം ദാവീദിന്റെ അടുക്കല്‍ ഇല്ലായിരുന്നു.
23
യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോള്‍നേരിന്റെ മകനായ അബ്നേര്‍ രാജാവിന്റെ അടുക്കല്‍ വന്നു, അവന്‍ അവനെ യാത്രയയച്ചു, അവന്‍ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന്നു അറിവുകിട്ടി.
ശൌലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അതു ശൌലിന്നു അറിവു കിട്ടി; കാര്യം അവന്നു ഇഷ്ടമായി.
21
അവള്‍ അവന്നു ഒരു കണിയായിരിക്കേണ്ടതിന്നും ഫെലിസ്ത്യരുടെ കൈ അവന്റെമേല്‍ വീഴേണ്ടതിന്നും ഞാന്‍ അവളെ അവന്നു കൊടുക്കും എന്നു ശൌല്‍ വിചാരിച്ചു ദാവീദിനോടുനീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.
22
പിന്നെ ശൌല്‍ തന്റെ ഭൃത്യന്മാരോടുനിങ്ങള്‍ സ്വകാര്യമായി ദാവീദിനോടു സംസാരിച്ചുഇതാ, രാജാവിന്നു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാര്‍ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാല്‍ നീ രാജാവിന്റെ മരുമകനായ്തീരേണം എന്നു പറവിന്‍ എന്നു കല്പിച്ചു.
23
ശൌലിന്റെ ഭൃത്യന്മാര്‍ ആ വാക്കു ദാവീദിനോടു പറഞ്ഞാറെ ദാവീദ്രാജാവിന്റെ മരുമകനാകുന്നതു അല്പകാര്യമെന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? ഞാന്‍ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു.
24
ശൌലിന്റെ ദൃത്യന്മാര്‍ദാവീദ് ഇപ്രകാരം പറഞ്ഞു എന്നു ബോധിപ്പിച്ചു.
25
അതിന്നു ശൌല്‍രാജാവിന്റെ ശത്രുക്കള്‍ക്കു പ്രതികാരം ആകുവാന്‍ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മമല്ലാതെ രാജാവു യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങള്‍ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാല്‍ ദാവീദിനെ വീഴുമാറാക്കേണമെന്നു ശൌല്‍ കരുതിയിരുന്നു.
26
ഭൃത്യന്മാര്‍ ദാവീദിനോടു ഈ വാക്കു അറിയിച്ചപ്പോള്‍ രാജാവിന്റെ മരുമകനാകുവാന്‍ ദാവീദിന്നു സന്തോഷമായി;
27
അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരില്‍ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചര്‍മ്മംകൊണ്ടുവന്നു താന്‍ രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണം കൊടുത്തു. ശൌല്‍ തന്റെ മകളായ മീഖളിനെ അവന്നു ഭാര്യയായി കൊടുത്തു.
28
യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും ശൌലിന്റെ മകളായ മീഖള്‍ അവനെ സ്നേഹിച്ചു എന്നും ശൌല്‍ കണ്ടറിഞ്ഞപ്പോള്‍,
ദാവീദിനെ കാത്തുനിന്നു രാവിലെ കൊന്നുകളയേണ്ടതിന്നു ശൌല്‍ അവന്റെ വീട്ടിലേക്കു ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖള്‍ അവനോടുഈ രാത്രിയില്‍ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കില്‍ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.
12
അങ്ങനെ മീഖള്‍ ദാവീദിനെ കിളിവാതില്‍കൂടി ഇറക്കിവിട്ടു; അവന്‍ ഔടിപ്പോയി രക്ഷപ്പെട്ടു.
13
മീഖള്‍ ഒരു ബിംബം എടുത്തു കട്ടിലിന്മേല്‍ കിടത്തി, അതിന്റെ തലെക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.
14
ദാവീദിനെ പിടിപ്പാന്‍ ശൌല്‍ ദൂതന്മാരെ അയച്ചപ്പോള്‍ അവന്‍ ദീനമായി കിടക്കുന്നു എന്നു അവള്‍ പറഞ്ഞു.
15
എന്നാറെ ശൌല്‍ഞാന്‍ അവനെ കൊല്ലേണ്ടതിന്നു കിടക്കയോടെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു.
16
ദാവീദിനെ ചെന്നു നോക്കുവാന്‍ ദൂതന്മാരെ അയച്ചു. ദൂതന്മാര്‍ ചെന്നപ്പോള്‍ കട്ടിലിന്മേല്‍ ഒരു ബിംബം തലെക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.
17
എന്നാറെ ശൌല്‍ മീഖളിനോടുനീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാന്‍ അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുഎന്നെ വിട്ടയക്ക; അല്ലെങ്കില്‍ ഞാന്‍ നിന്നെ കൊല്ലും എന്നു അവന്‍ എന്നോടു പറഞ്ഞു എന്നു മീഖള്‍ ശൌലിനോടു പറഞ്ഞു.
എന്നാല്‍ യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തില്‍ എത്തിയപ്പോള്‍ ശൌലിന്റെ മകളായ മീഖള്‍ കിളിവാതിലില്‍കൂടി നോക്കി, ദാവീദ് രാജാവു നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തില്‍ അവനെ നിന്ദിച്ചു