నేను వారిని మింగివేయుదును వారిని తుత్తినియలుగా కొట్టుదును వారు నా పాదముల క్రింద పడి లేవలేకయుందురు.
സങ്കീർത്തനങ്ങൾ 18:37
ഞാന്‍ എന്റെ ശത്രുക്കളെ പിന്തുടര്‍ന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.
സങ്കീർത്തനങ്ങൾ 110:1
ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
സങ്കീർത്തനങ്ങൾ 110:5
നീ മല്‍ക്കീസേദെക്കിന്റെ വിധത്തില്‍ എന്നേക്കും ഒരു പുരോഹിതന്‍ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
സങ്കീർത്തനങ്ങൾ 110:6
നിന്റെ വലത്തുഭാഗത്തിരിക്കുന്ന കര്‍ത്താവു തന്റെ ക്രോധദിവസത്തില്‍ രാജാക്കന്മാരെ തകര്‍ത്തുകളയും.
സങ്കീർത്തനങ്ങൾ 118:10-12
10
സകലജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
11
അവര്‍ എന്നെ വളഞ്ഞു; അതേ, അവര്‍ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
12
അവര്‍ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുള്‍തീപോലെ അവര്‍ കെട്ടുപോയി; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
മലാഖി 4:1
ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോള്‍ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
മലാഖി 4:3
ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ ദുഷ്ടന്മാര്‍ നിങ്ങളുടെ കാലിന്‍ കീഴില്‍ വെണ്ണീര്‍ ആയിരിക്കകൊണ്ടു നിങ്ങള്‍ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.