బలమైన
പുറപ്പാട് 15:2
എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവന്‍ എനിക്കു രക്ഷയായ്തീര്‍ന്നു. അവന്‍ എന്റെ ദൈവം; ഞാന്‍ അവനെ സ്തുതിക്കും; അവന്‍ എന്റെ പിതാവിന്‍ ദൈവം; ഞാന്‍ അവനെ പുകഴ്ത്തും.
സങ്കീർത്തനങ്ങൾ 18:32
എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീര്‍ക്കുംകയും ചെയ്യുന്ന ദൈവം തന്നേ.
സങ്കീർത്തനങ്ങൾ 27:1
യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാന്‍ ആരെ പേടിക്കും?
സങ്കീർത്തനങ്ങൾ 28:7
യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കല്‍ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാന്‍ അവനെ സ്തുതിക്കുന്നു.
സങ്കീർത്തനങ്ങൾ 28:8
യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവന്‍ രക്ഷാദുര്‍ഗ്ഗം തന്നേ.
സങ്കീർത്തനങ്ങൾ 31:4
അവര്‍ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയില്‍നിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുര്‍ഗ്ഗമാകുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 46:1
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
യെശയ്യാവ് 41:10
ഞാന്‍ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാന്‍ നിന്റെ ദൈവം ആകുന്നു; ഞാന്‍ നിന്നെ ശക്തീകരിക്കും; ഞാന്‍ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങും,
സെഖര്യാവ് 10:12
ഞാന്‍ അവരെ യഹോവയില്‍ ബലപ്പെടുത്തും; അവര്‍ അവന്റെ നാമത്തില്‍ സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
2 കൊരിന്ത്യർ 12:9
അവന്‍ എന്നോടുഎന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാല്‍ ക്രിസ്തുവിന്റെ ശക്തി എന്റെമേല്‍ ആവസിക്കേണ്ടതിന്നു ഞാന്‍ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളില്‍ പ്രശംസിക്കും.
എഫെസ്യർ 6:10
ഒടുവില്‍ കര്‍ത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിന്‍ .
ഫിലിപ്പിയർ 4:13
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിന്നും മതിയാകുന്നു.
తన మార్గమునందు
എബ്രായർ 13:21
നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‍വാന്‍ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മില്‍ നിവര്‍ത്തിക്കുമാറാകട്ടെ; അവന്നു എന്നേക്കും മഹത്വം. ആമേന്‍ .
యథార్థవంతులను
ആവർത്തനം 18:13
നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.
ഇയ്യോബ് 22:3
നീ നീതിമാനായാല്‍ സര്‍വ്വശക്തന്നു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാല്‍ അവന്നു ലാഭമുണ്ടോ?
സങ്കീർത്തനങ്ങൾ 101:2
ഞാന്‍ ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാന്‍ നിനക്കു കീര്‍ത്തനം പാടും.
സങ്കീർത്തനങ്ങൾ 101:6
കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാന്‍ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാന്‍ സഹായിക്കയില്ല.
സങ്കീർത്തനങ്ങൾ 119:1
ആലേഫ്