ఎల్హానాను
1 ദിനവൃത്താന്തം 11:26
സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേല്‍, ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന്‍ എല്‍ഹാനാന്‍ ,
యహరేయోరెగీము
1 ദിനവൃത്താന്തം 20:5
പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോള്‍ യായീരിന്റെ മകനായ എല്‍ഹാനാന്‍ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു.
గొల్యాతు
1 ശമൂവേൽ 17:4-11
4
അപ്പോള്‍ ഫെലിസ്ത്യരുടെ പാളയത്തില്‍നിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലന്‍ പുറപ്പെട്ടു; അവന്‍ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവന്‍ ആയിരുന്നു.
5
അവന്നു തലയില്‍ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവന്‍ അയ്യായിരം ശേക്കെല്‍ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.
6
അവന്നു താമ്രംകൊണ്ടുള്ള കാല്‍ചട്ടയും ചുമലില്‍ താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു.
7
അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെല്‍ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരന്‍ അവന്റെ മുമ്പെ നടന്നു.
8
അവന്‍ നിന്നു യിസ്രായേല്‍ നിരകളോടു വിളിച്ചുപറഞ്ഞതുനിങ്ങള്‍ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാന്‍ ഫെലിസ്ത്യനും നിങ്ങള്‍ ശൌലിന്റെ ചേവകരും അല്ലയോ? നിങ്ങള്‍ ഒരുത്തനെ തിരഞ്ഞെടുത്തുകൊള്‍വിന്‍ ; അവന്‍ എന്റെ അടുക്കല്‍ ഇറങ്ങിവരട്ടെ.
9
അവന്‍ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാന്‍ പ്രാപ്തനായാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കു അടിമകള്‍ ആകാം; ഞാന്‍ അവനെ ജയിച്ചു കൊന്നാല്‍ നിങ്ങള്‍ ഞങ്ങള്‍ക്കു അടിമകളായി ഞങ്ങളെ സേവിക്കേണം.
10
ഫെലിസ്ത്യന്‍ പിന്നെയുംഞാന്‍ ഇന്നു യിസ്രായേല്‍ നിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങള്‍ തമ്മില്‍ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടു തരുവിന്‍ എന്നു പറഞ്ഞു.
11
ഫെലിസ്ത്യന്റെ ഈ വാക്കുകള്‍ ശൌലും എല്ലായിസ്രായേല്യരും കേട്ടപ്പോള്‍ ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു.