ഞാന്‍ രാജാഭിഷേകം പ്രാപിച്ചവന്‍ എങ്കിലും ഇന്നു ബലഹിനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാര്‍ എനിക്കു ഒതുങ്ങാത്ത കഠനിന്മാരത്രേ; ദുഷ്ടത പ്രവര്‍ത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.
തന്റെ മുമ്പിലും പിമ്പിലും പടനിരന്നിരിക്കുന്നു എന്നു കണ്ടപ്പോള്‍ യോവാബ് യിസ്രായേലിന്റെ സകലവീരന്മാരില്‍നിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്തു അരാമ്യരുടെ നേരെ അണിനിരത്തി.
അരാമ്യര്‍ ഔടിപ്പോയി എന്നു കണ്ടപ്പോള്‍ അമ്മോന്യരും അബീശായിയുടെ മുമ്പില്‍നിന്നു ഔടി പട്ടണത്തില്‍ കടന്നു. യോവാബ് അമ്മോന്യരെ വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
ദാവീദ് ജനത്തില്‍ മൂന്നില്‍ ഒരു പങ്കു യോവാബിന്റെ കൈക്കീഴും മൂന്നില്‍ ഒരു പങ്കു സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ കൈക്കീഴും മൂന്നില്‍ ഒരു പങ്കു ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചുഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവു ജനത്തോടു പറഞ്ഞു.
അവന്‍ യോവാബിനോടു പറഞ്ഞതുആയിരം ശേക്കെല്‍ വെള്ളി എനിക്കു തന്നാലും ഞാന്‍ രാജകുമാരന്റെ നേരെ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ എന്നു രാജാവു നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങള്‍ കേള്‍ക്കെയല്ലോ കല്പിച്ചതു.
യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരില്‍ തലവന്‍ ആയിരുന്നു. അവന്‍ തന്റെ കുന്തത്തെ മന്നൂറുപേരുടെ നേരെ ഔങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവന്‍ മൂവരില്‍വെച്ചു കീര്‍ത്തി പ്രാപിച്ചു.
ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടുംപാളയത്തില്‍ ശൌലിന്റെ അടുക്കലേക്കു ആര്‍ എന്നോടുകൂടെ പോരും എന്നു ചോദിച്ചു. ഞാന്‍ നിന്നോടു കൂടെ പോരും എന്നു അബീശായി പറഞ്ഞു.
യോവാബിന്റെ സഹോദരനായ അബീശായി മൂവരില്‍ തലവനായിരുന്നു; അവന്‍ മുന്നൂറുപേരുടെ നേരെ കുന്തം ഔങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവന്‍ ആ മൂവരില്‍വെച്ചു കീര്‍ത്തിപ്രാപിച്ചു;
ആകയാല്‍ ഇപ്പോള്‍ എഴുന്നേറ്റു പുറത്തുവന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതല്‍ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകല അനര്‍ത്ഥത്തെക്കാളും വലിയ അനര്‍ത്ഥമായ്തീരും.
ഊരീയാവു ദാവീദിനോടുപെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളില്‍ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിന്‍ പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാന്‍ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടില്‍ കടക്കുമോ? നിന്നാണ, നിന്റെ ജിവനാണ, അതു ഞാന്‍ ചെയ്കയില്ല എന്നു പറഞ്ഞു.
രാജാവു അവരോടു കല്പിച്ചതെന്തെന്നാല്‍നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു എന്റെ മകനായ ശാലോമോനെ എന്റെ കോവര്‍കഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിന്‍ .