And there
2 ശമൂവേൽ 19:41-43
41
അപ്പോള്‍ യിസ്രായേല്‍പുരുഷന്മാര്‍ ഒക്കെയും രാജാവിന്റെ അടുക്കല്‍ വന്നു രാജാവിനോടുഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാര്‍ രാജാവിനെയും അവന്റെ കുടുംബത്തെയും ദാവീദിന്റെ സകലപരിചാരകന്മാരെയും മോഷ്ടിച്ചു കൊണ്ടുവന്നു യോര്‍ദ്ദാന്‍ കടത്തിയതു എന്തു എന്നു പറഞ്ഞു.
42
അതിന്നു യെഹൂദാപുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍ പുരുഷന്മാരോടുരാജാവു ഞങ്ങള്‍ക്കു അടുത്ത ചാര്‍ച്ചക്കാരന്‍ ആകകൊണ്ടു തന്നേ; അതിന്നു നിങ്ങള്‍ കോപിക്കുന്നതു എന്തിന്നു? ഞങ്ങള്‍ രാജാവിന്റെ വക വല്ലതും തിന്നുവോ? അവന്‍ ഞങ്ങള്‍ക്കു വല്ല സമ്മാനവും തന്നുവോ എന്നു ഉത്തരം പറഞ്ഞു.
43
യിസ്രായേല്‍പുരുഷന്മാര്‍ യെഹൂദാപുരുഷന്മാരോടുരാജാവിങ്കല്‍ ഞങ്ങള്‍ക്കു പത്തു ഔഹരി ഉണ്ടു; ദാവീദിങ്കല്‍ ഞങ്ങള്‍ക്കു നിങ്ങളെക്കാള്‍ അധികം അവകാശവും ഉണ്ടു; നിങ്ങള്‍ ഞങ്ങളെ ധിക്കരിച്ചതു എന്തു? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന്നു ഞങ്ങളല്ലയോ അദ്യം പറഞ്ഞതു എന്നു ഉത്തരം പറഞ്ഞു. എന്നാല്‍ യെഹൂദാപുരുഷന്മാരുടെ വാക്കു യിസ്രായേല്‍ പുരുഷന്മാരുടെ വാക്കിനെക്കാള്‍ അധികം കഠിനമായിരുന്നു.
സങ്കീർത്തനങ്ങൾ 34:19
നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍നിന്നും യഹോവ അവനെ വിടുവിക്കുന്നു.
a man
2 ശമൂവേൽ 23:6
എന്നാല്‍ സകലനീചന്മാരും എറിഞ്ഞുകിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.
ആവർത്തനം 13:13
നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാര്‍ നിങ്ങളുടെ ഇടയില്‍നിന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു
ന്യായാധിപന്മാർ 19:22
ഇങ്ങനെ അവര്‍ സുഖിച്ചുകൊണ്ടിരിക്കുമ്പോള്‍ പട്ടണത്തിലെ ചില നീചന്മാര്‍ വീടു വളഞ്ഞു വാതിലിന്നു മുട്ടിനിന്റെ വീട്ടില്‍ വന്നിരിക്കുന്ന പുരുഷനെ പുറത്തു കൊണ്ടുവാ; ഞങ്ങള്‍ അവനെ ഭോഗിക്കട്ടെ എന്നു വീട്ടുടയവനായ വൃദ്ധനോടു പറഞ്ഞു.
1 ശമൂവേൽ 2:12
എന്നാല്‍ ഏലിയുടെ പുത്രന്മാര്‍ നീചന്മാരും യഹോവയെ ഔര്‍ക്കാത്തവരും ആയിരുന്നു.
1 ശമൂവേൽ 30:22
എന്നാല്‍ ദാവീദിനോടു കൂടെ പോയിരുന്നവരില്‍ ദുഷ്ടരും നീചരുമായ ഏവരുംഇവര്‍ നമ്മോടുകൂടെ പോരാഞ്ഞതിനാല്‍ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയില്‍ ഔരോരുത്തന്റെ ഭാര്യയെയും മക്കളെയും ഒഴികെ അവര്‍ക്കും ഒന്നും കൊടുക്കരുതു, അവരെ അവര്‍ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 17:13
യഹോവേ, എഴുന്നേറ്റു അവനോടെതിര്‍ത്തു അവനെ തള്ളിയിടേണമേ. യഹോവേ, എന്റെ പ്രാണനെ നിന്റെ വാള്‍കൊണ്ടു ദുഷ്ടന്റെ കയ്യില്‍നിന്നും
സദൃശ്യവാക്യങ്ങൾ 26:21
കരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരന്‍ കലഹം ജ്വലിക്കുന്നതിന്നു കാരണം.
ഹബക്കൂക്ക് 1:12
എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങള്‍ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.
ഹബക്കൂക്ക് 1:13
ദോഷം കണ്ടുകൂടാതവണ്ണം നിര്‍മ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാന്‍ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവര്‍ത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടന്‍ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോള്‍
బాకా ఊది
2 ശമൂവേൽ 15:10
എന്നാല്‍ അബ്ശാലോം യിസ്രായേല്‍ഗോത്രങ്ങളില്‍ എല്ലാടവും ചാരന്മാരെ അയച്ചുനിങ്ങള്‍ കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്ശാലോം ഹെബ്രോനില്‍ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിന്‍ എന്നു പറയിച്ചിരുന്നു.
ന്യായാധിപന്മാർ 3:27
അവിടെ എത്തിയശേഷം അവന്‍ എഫ്രയീംപര്‍വ്വതത്തില്‍ കാഹളം ഊതി; യിസ്രായേല്‍മക്കള്‍ അവനോടുകൂടെ പര്‍വ്വതത്തില്‍നിന്നു ഇറങ്ങി അവന്‍ അവര്‍ക്കും നായകനായി.
സദൃശ്യവാക്യങ്ങൾ 24:21
മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.
സദൃശ്യവാക്യങ്ങൾ 24:22
അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടര്‍ക്കും വരുന്ന നാശം ആരറിയുന്നു?
സദൃശ്യവാക്യങ്ങൾ 25:8
ബദ്ധപ്പെട്ടു വ്യവഹാരത്തിന്നു പുറപ്പെടരുതു; അല്ലെങ്കില്‍ ഒടുക്കം കൂട്ടുകാരന്‍ നിന്നെ ലജ്ജിപ്പിച്ചാല്‍ നീ എന്തു ചെയ്യും?
We have
2 ശമൂവേൽ 19:43
യിസ്രായേല്‍പുരുഷന്മാര്‍ യെഹൂദാപുരുഷന്മാരോടുരാജാവിങ്കല്‍ ഞങ്ങള്‍ക്കു പത്തു ഔഹരി ഉണ്ടു; ദാവീദിങ്കല്‍ ഞങ്ങള്‍ക്കു നിങ്ങളെക്കാള്‍ അധികം അവകാശവും ഉണ്ടു; നിങ്ങള്‍ ഞങ്ങളെ ധിക്കരിച്ചതു എന്തു? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന്നു ഞങ്ങളല്ലയോ അദ്യം പറഞ്ഞതു എന്നു ഉത്തരം പറഞ്ഞു. എന്നാല്‍ യെഹൂദാപുരുഷന്മാരുടെ വാക്കു യിസ്രായേല്‍ പുരുഷന്മാരുടെ വാക്കിനെക്കാള്‍ അധികം കഠിനമായിരുന്നു.
1 രാജാക്കന്മാർ 12:16
രാജാവു തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ലെന്നു എല്ലായിസ്രായേലും കണ്ടപ്പോള്‍ ജനം രാജാവിനോടുദാവീദിങ്കല്‍ ഞങ്ങള്‍ക്കു എന്തു ഔഹരി ഉള്ളു? യിശ്ശായിയുടെ മകങ്കല്‍ ഞങ്ങള്‍ക്കു അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്‍വിന്‍ ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്‍ക എന്നുത്തരം പറഞ്ഞു, യിസ്രായേല്‍ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
2 ദിനവൃത്താന്തം 10:6
രെഹബെയാംരാജാവു തന്റെ അപ്പനായ ശലോമോന്‍ ജീവനോടിരിക്കുമ്പോള്‍ അവന്റെ സന്നിധിയില്‍ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചുഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
ലൂക്കോസ് 19:14
അവന്റെ പൌരന്മാരോ അവനെ പകെച്ചു അവന്റെ പിന്നൊലെ പ്രതിനിധികളെ അയച്ചുഅവന്‍ ഞങ്ങള്‍ക്കു രാജാവായിരിക്കുന്നതു ഞങ്ങള്‍ക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.
ലൂക്കോസ് 19:27
എന്നാല്‍ ഞാന്‍ തങ്ങള്‍ക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പില്‍വെച്ചു കൊന്നുകളവിന്‍ എന്നു അവന്‍ കല്പിച്ചു.