അപ്പോള്‍ ദാവീദ് യഹോവയോടുഞാന്‍ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യില്‍ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാന്‍ ഫെലിസ്ത്യരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു യഹോവ ദാവീദിനോടു അരുളിച്ചെയ്തു.
അവന്‍ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്‍ക്കേണം; അവന്‍ അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും അവന്റെ വാക്കുപ്രകാരം വരികയും വേണം.
ദാവീദ് യഹോവയോടു; ഞാന്‍ ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ ദാവീദിനോടുചെന്നു ഫെലിസ്ത്യരെ തോല്പിച്ചു കെയീലയെ രക്ഷിച്ചുകൊള്‍ക എന്നു കല്പിച്ചു.
ശൌല്‍ തന്റെ നേരെ ദോഷം ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോള്‍ പുരോഹിതനായ അബ്യാഥാരിനോടുഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു.
10
പിന്നെ ദാവീദ്യിസ്രായേലിന്റെ ദൈവമായ യഹോവേ, ശൌല്‍ കെയീലയിലേക്കു വന്നു എന്റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാന്‍ പോകുന്നു എന്നു അടിയന്‍ കേട്ടിരിക്കുന്നു.
11
കെയീലപൌരന്മാര്‍ എന്നെ അവന്റെ കയ്യില്‍ ഏല്പിച്ചുകൊടുക്കുമോ? അടിയന്‍ കേട്ടിരിക്കുന്നതുപോലെ ശൌല്‍ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവന്‍ വരും എന്നു യഹോവ അരുളിച്ചെയ്തു.
12
ദാവീദ് പിന്നെയുംകെയീലപൌരന്മാര്‍ എന്നെയും എന്റെ ആളുകളെയും ശൌലിന്റെ കയ്യില്‍ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവര്‍ ഏല്പിച്ചുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്തു.
എന്നാറെ ദാവീദ് യഹോവയോടുഞാന്‍ ഇപ്പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു അരുളപ്പാടുണ്ടായി.
ഞാന്‍ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തില്‍ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാന്‍ യഹോവയുടെ ആലയത്തില്‍ പാര്‍ക്കേണ്ടതിന്നു തന്നേ.
യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാന്‍ കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.
അനന്തരം യിസ്രായേല്‍ഗോത്രങ്ങളൊക്കെയും ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ വന്നുഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.
2
മുമ്പു ശൌല്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു എന്നു പറഞ്ഞു.
3
ഇങ്ങനെ യിസ്രായേല്‍മൂപ്പന്മാരൊക്കെയും ഹെബ്രോനില്‍ രാജാവിന്റെ അടുക്കല്‍ വന്നു; ദാവീദ് രാജാവു ഹെബ്രോനില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ അവരോടു ഉടമ്പടി ചെയ്തു; അവര്‍ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
അങ്ങനെ ഹെബ്രോന്‍ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബിന്നു അവകാശമായിരിക്കുന്നു; അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.
ഹെബ്രോന്നു പണ്ടു കിര്‍യ്യത്ത്-അര്‍ബ്ബാ എന്നു പേരായിരുന്നു; അര്‍ബ്ബാ എന്നവന്‍ അനാക്യരില്‍ വെച്ചു അതിമഹാന്‍ ആയിരുന്നു. അങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.